കൊവിഡ്: നാല് മലയാളികള്‍ മരിച്ചു
സ്വന്തം ലേഖകര്‍
കൊവിഡ് ബാധിച്ച് സഊദിയില്‍ മൂന്നും മംഗളൂരുവില്‍ ഒരാളും മരിച്ചു. കോഴിക്കോട് പേരാമ്പ്ര കെല്ലൂര്‍ കല്ലോട് നെല്ലിയുള്ളതില്‍ പരേതനായ മൊയ്തീന് ഹാജിയുടെ മകന് മുഹമ്മദ് (48), കൊല്ലം കല്ലുവെട്ടാങ്കുഴി സജീന മന്‍സിലില്‍ അബ്ദുല്‍ മനാഫ് (50), മലപ്പുറം ചെമ്മാട് കുഞ്ഞിമരക്കാരകത്ത് ഷമീര്‍ (38) എന്നിവര്‍ സഊദിയിലും ഉപ്പള ബപ്പായതൊട്ടിയിലെ അസീസിന്റെ മകന് മുഹമ്മദ് ഷഫീഖ് (50) മംഗളൂരുവിലുമാണ് മരിച്ചത്.
മുഹമ്മദ് കിഴക്കന്‍ സഊദിയിലെ അല്‍ഖോബാറിലായിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ചത്. മാതാവ്: ബിയ്യാത്തു. ഭാര്യ: റംല പാറക്കടവത്ത് (കല്ലൂര്‍). മക്കള്‍: റംഷിന, മുഹമ്മദ് റിഷാന് (പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥി). മരുമകന്: മുനീര്‍(പാലച്ചുവട്). സഹോദരങ്ങള്‍: അബ്ദുല്‍ സലാം, റഫീഖ് (ഇരുവരും ഖത്തര്‍ ), ശരീഫ (മണിയൂര്‍).
അബ്ദുല്‍ മനാഫ് ഒരു മാസമായി അല്‍ ഖോബാറിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ചത്. ഭാര്യ: റീജ. മക്കള്‍: അഫ്നാന്, അഫ്സല്.
ഷമീര്‍ ഉനൈസയിലാണ് മരിച്ചത്. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഉനൈസയില്‍ പച്ചക്കറി വിതരണ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. അലിപ്പു - റുഖിയ ദമ്പതികളുടെ മകനാണ്. ഭാര്യ: സാബിറ. മക്കള്‍: ഹാഫി, ഹിസു.
മുഹമ്മദ് ഷഫീഖ് ഇന്നലെ രാവിലെ മംഗളൂരുവിലെ ആശുപത്രിയിലാണ് മരിച്ചത്. കൊവിഡ് ബാധയെ തുടര്‍ന്ന് ഒരാഴ്ച്ചയായി ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ വാഹിദ ബാനുവും കൊവിഡ് ബാധയെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മാതാവ്: അസ്മത്തുന്നിസ. മക്കള്‍: മുഹമ്മദ് സഫ്വാന്, മുഹമ്മദ് സുഫിയാന്,ഷുഹൈല ബാനു. സഹോദരങ്ങള്‍: മുഹമ്മദ്ഹനീഫ്,അഫ്സല്,ജാവിദ്,നിസാം,ഫിര്‍ദൗസ് ബാനു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."