സൈന്യത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ രാഷ്ട്രപതിക്ക് കത്തയച്ചു
ന്യൂഡല്‍ഹി: സൈന്യത്തെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനെതിരേ വിരമിച്ച സൈനികര്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു. എന്നാല്‍ സൈനികര്‍ അയച്ചുവെന്ന് പറയുന്ന കത്ത് ലഭിച്ചിട്ടില്ലെന്ന് രാഷ്ട്രപതിഭവന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അതിനിടെ വിമുക്ത സൈനികര്‍ രാഷ്ട്രപതിക്ക് അയച്ചുവെന്ന കത്തില്‍ തങ്ങള്‍ ഒപ്പുവച്ചിട്ടില്ലെന്ന് ഒരു വിഭാഗം വ്യക്തമാക്കി.
രാഷ്ട്രീയ നേട്ടത്തിനായി സൈന്യത്തെ ഉപയോഗിക്കുന്നത് അപകടകരവും ഉത്കണ്ഠപ്പെടുത്തുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സൈനികര്‍ രാഷ്ട്രപതിക്ക് കത്തയച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കത്തയച്ചതെന്നാണ് വിവരം.
അതിര്‍ത്തി കടന്നുള്ള സൈനികാക്രമണത്തെ ചൂണ്ടിക്കാട്ടി മോദിസേനയെന്ന് ഇന്ത്യന്‍ സൈന്യത്തെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിശേഷിപ്പിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രപതിക്ക് കത്തയച്ചത്.
അതേസമയം വിരമിച്ച ചില മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ ഇതിനെതിരേ രംഗത്തെത്തി. അയച്ചുവെന്ന് പറയുന്ന കത്തില്‍ തങ്ങള്‍ ഒപ്പുവച്ചിട്ടില്ലെന്ന് ഇവര്‍ വ്യക്തമാക്കിയതോടെ കത്തിനെചൊല്ലിയുള്ള വിവാദം പുതിയ വഴിത്തിരിവിലേക്ക് എത്തി.
വിരമിച്ച 156 സൈനികരാണ് കത്തില്‍ ഒപ്പുവച്ചതെന്നാണ് പറയപ്പെടുന്നത്. മുന്‍ കരസേനാ മേധാവി എസ്.എഫ് റോഡ്‌റിഗ്‌സ്, മുന്‍ വ്യോമസേനാ മേധാവി എന്‍.സി സൂരി, മുന്‍ ലഫ്. ജനറല്‍ എം.എല്‍ നായിഡു തുടങ്ങിയവരാണ് കത്തില്‍ ഒപ്പുവച്ചിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്.
സൈന്യത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നതില്‍ താല്‍പര്യമില്ല. എന്നാല്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ പിന്തുണക്കുകയെന്നത് കടമയാണ്. അതുകൊണ്ടുതന്നെ രാഷ്ട്രപതിക്ക് അയച്ചുവെന്ന് പറയുന്ന കത്തില്‍ തനിക്ക് പങ്കാളിത്തമില്ലെന്ന് മുന്‍ വ്യോമസേനാ മേധാവി എന്‍.സി സൂരി പറഞ്ഞു. എന്നാല്‍ കത്തില്‍ ഒപ്പുവച്ചിട്ടില്ലെന്ന് അവകാശപ്പെട്ട മുന്‍ സൈനിക ഉദ്യോഗസ്ഥരുടെ വാദം തള്ളി മറ്റൊരു മുന്‍ കരസേനാ ഉദ്യോഗസ്ഥന്‍ ചൗധരി രംഗത്തെത്തി. നിഷേധിച്ച സൈനിക ഉദ്യോഗസ്ഥര്‍ കത്തില്‍ ഒപ്പുവച്ചതിനു തെളിവുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഒപ്പുവച്ചതിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെയുള്ളവ ഉള്‍പ്പെടുത്തി ചൗധരി ട്വീറ്റ് ചെയ്യുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."