HOME
DETAILS

സ്വര്‍ണക്കടത്തിന്   കള്ളപ്പണം 100 കോടി

  
backup
July 25 2020 | 02:07 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%95%e0%b4%b3%e0%b5%8d
 
 
 
ഗിരീഷ് കെ നായര്‍
കൊച്ചി: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണക്കടത്തിന് പ്രതികള്‍ കള്ളപ്പണമാണ് ഉപയോഗിച്ചതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്വര്‍ണക്കടത്തിനായി പ്രതികള്‍ നൂറു കോടി രൂപ സമാഹരിച്ചിട്ടുണ്ടാകുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വര്‍ണക്കടത്തു കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് കൊച്ചി എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ ഗൗരവമേറിയ വെളിപ്പെടുത്തലുള്ളത്.
വിദേശത്ത് സ്വര്‍ണം വാങ്ങാനായി പലരില്‍ നിന്നായാണ് പണം സമാഹരിച്ചിരിക്കുന്നത്. ഇത് കള്ളപ്പണമാണ്. ഇങ്ങനെ സമാഹരിച്ച കള്ളപ്പണമാണ് സ്വര്‍ണം വാങ്ങാനായി ദുബൈയിലേക്ക് കടത്തിയത്. ഇതിന് ഹവാല ശൃംഖല ഉപയോഗപ്പെടുത്തി. അതുവഴിയാണ് ഈ കള്ളപ്പണം കൈമാറിയത്. 
സ്വര്‍ണം വാങ്ങാനായി ക്രൗഡ് ഫണ്ടിങ് ഉണ്ടായിരുന്നതായി നേരത്തെ കോഴിക്കോടുനിന്ന് ജ്വല്ലറി ഉടമയെ അറസ്റ്റ് ചെയ്തതിനുപിന്നാലെ കസ്റ്റംസിന് തെളിവ് ലഭിച്ചിരുന്നു.
സ്വപ്ന, സരിത്ത്, സന്ദീപ് എന്നീ പ്രതികളെ കൂടാതെ 11 പേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നു. ഇതില്‍ സ്വര്‍ണം വാങ്ങിയവരും സ്വര്‍ണം വാങ്ങാന്‍ കള്ളപ്പണം ഇറക്കിയവരും പെടും. ഇവരുടെയെല്ലാം വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇനിയും നിരവധിപേരുടെ വിവരങ്ങള്‍ ലഭിച്ചിട്ടുള്ളതായും എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ അറിയിച്ചു. കള്ളപ്പണം വ്യക്തമായ സ്ഥിതിക്ക് പ്രതികളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാനും ബാങ്ക് അക്കൗണ്ടുകളും മറ്റും മരവിപ്പിക്കാനും നടപടി ആരംഭിച്ചിട്ടുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു.സ്വപ്നയേയും സന്ദീപിനെയും കസ്റ്റഡിയില്‍ വിട്ടുതരുന്നതുവഴി കള്ളപ്പണത്തിന്റെ ശൃംഖലയിലെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ സാധിക്കും. സ്വര്‍ണം കടത്തിയതുവഴി ലഭിച്ച പണത്തിന്റെ വിവരവും അത് ചെലവാക്കാനുപയോഗിച്ച മാര്‍ഗങ്ങളും കണ്ടെത്താനുമാകുമെന്നും ഇ.ഡി അപേക്ഷയില്‍ പറഞ്ഞു.
സ്വര്‍ണക്കടത്തിന്റെ മറവില്‍ നടക്കുന്ന കള്ളപ്പണ, ഹവാല ഇടപാടുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം സ്വപ്നയ്ക്കും സന്ദീപിനും സരിത്തിനും ഒപ്പം കെ.ടി റമീസിനുമെതിരേ എന്‍ഫോഴ്‌സ്‌മെന്റ് കേസ് രജിസ്റ്റര്‍ ചെയ്തതും അറസ്റ്റ് രേഖപ്പെടുത്തിയതും. പ്രതികളെ തിങ്കളാഴ്ച ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  4 days ago
No Image

48 മണിക്കൂറിനിടെ 480 ആക്രമണങ്ങള്‍; സിറിയയില്‍ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ 

International
  •  4 days ago
No Image

ഇവരും മനുഷ്യരല്ലേ..... പ്രളയത്തിൽ വീടുനഷ്ടമായ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നരകജീവിതം

Kerala
  •  4 days ago
No Image

45 പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തം; 15 വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു

Kerala
  •  4 days ago
No Image

ഇതാണ് മോട്ടിവേഷന്‍: 69 ാം വയസ്സില്‍ 89 കി.മി സൈക്ലിങ്, നീന്തല്‍, ഓട്ടവും.! പരിമിതികള്‍ മറികടന്ന് ബഹ്‌റൈനില്‍ ചാലഞ്ച് പൂര്‍ത്തിയാക്കി ഇന്ത്യക്കാരന്‍

Fitness
  •  4 days ago
No Image

ഉരുൾദുരന്തം: ഒന്നും ലഭിക്കാതെ കെട്ടിട ഉടമകൾ നഷ്ടം കണക്ക് 40 കോടിയിലധികം

Kerala
  •  4 days ago
No Image

ആല്‍വിനെ ഇടിച്ചത് ബെന്‍സെന്ന് പൊലിസ്

Kerala
  •  4 days ago
No Image

വഖ്ഫ് ആക്ടിനെ ചോദ്യം ചെയ്യാനാവില്ല ; 'മുനമ്പം പ്രദേശവാസികള്‍ക്കെതിരേയുള്ള നടപടിയില്‍ താല്‍ക്കാലിക സ്റ്റേ ആകാം'

Kerala
  •  4 days ago
No Image

മുന്‍ ഡിജിപി  ആര്‍.ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ ഹരജിയുമായി അതിജീവിത

Kerala
  •  4 days ago
No Image

മസ്ദൂർ ലൈൻമാനാകും  ഐ.ടി.ഐക്കാർ എൻജിനീയറും; യോഗ്യതയില്ലാത്തവർക്ക് സ്ഥാനക്കയറ്റം- അപകടം വർധിക്കുന്നതായി വിലയിരുത്തൽ

Kerala
  •  4 days ago