HOME
DETAILS
MAL
സമസ്ത: പൊതുപരീക്ഷ ചോദ്യപേപ്പര്‍ വിതരണം ഇന്ന്
backup
April 12 2019 | 21:04 PM
ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ നാളെ ആരംഭിക്കുന്ന പൊതുപരീക്ഷയുടെ ചോദ്യപേപ്പര്‍ വിതരണവും സൂപ്പര്‍വൈസര്‍മാര്‍ക്കുള്ള പരിശീലനവും ഇന്ന് വൈകുന്നേരം 3 മണിക്ക് 130 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ നടക്കും. പൊതുപരീക്ഷക്ക് നിയോഗിക്കപ്പെട്ട സൂപ്പര്‍െൈവെസര്‍മാര്‍ കൃത്യസമയത്ത് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എത്തണമെന്നും പരീക്ഷ നടത്തിപ്പിന് വേണ്ട എല്ലാ സൗകര്യങ്ങളും മദ്‌റസ കമ്മിറ്റി ഭാരവാഹികള്‍ ചെയ്തുകൊടുക്കണമെന്നും പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍ എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."