HOME
DETAILS
MAL
അയല്പക്ക യുവജന പാര്‍ലമെന്റ് സംഘടിപ്പിച്ചു
backup
July 14 2018 | 18:07 PM
വെള്ളമുണ്ട: വയനാട് നെഹ്റു യുവകേന്ദ്രയും വെള്ളമുണ്ട പബ്ലിക് ലൈബ്രറിയും സംയുക്തമായി അയല്പക്ക യൂത്ത് പാര്‍ലമെന്റ് സംഘടിപ്പിച്ചു.
മാനന്തവാടി സബ് കലക്ടര്‍ ഉമേഷ് എന്‍.എസ്.കെ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് മുരളീധരന് മാസ്റ്റര്‍ അധ്യക്ഷനായി.
വിദ്യാഭ്യാസ ആരോഗ്യ ചെയര്‍പേഴ്സണ്‍ സക്കീന, വാര്‍ഡ് മെമ്പര്‍ ജോണി, പ്രിന്‍സിപ്പല്‍ നിര്‍മ്മലാദേവി, എസ്.പി.സി ഇന്‍ ചാര്‍ജ് ആലീസ്, വെള്ളമുണ്ട യൂത്ത് കോഡിനേറ്റര്‍ അസീസ്, ആര്‍ട്ടിസ്റ്റ് മിഥുന് മുണ്ടക്കല്‍, പി.ടി.എ പ്രസിഡന്റ് പ്രേമന്, ലൈബ്രറി കമ്മിറ്റി അംഗം ജനാര്‍ഥന്‍ സംസാരിച്ചു. പബ്ലിക് ലൈബ്രറി സെക്രട്ടറി മണികണഠ്ന്‍ സ്വാഗതവും എന്‍.വൈ.കെ മാനന്തവാടി ബ്ലോക്ക് കോഡിനേറ്റര്‍ ഇയാസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."