മുഈനുദ്ദീൻ ഹുദവിക്ക് ഡോക്ടറേറ്റ്
\മലപ്പുറം : കോട്ടക്കൽ സൈത്തൂൻ ഫൌണ്ടേഷൻ സിഇഒ യും സൈത്തൂൻ ഇന്റർനാഷണൽ ക്യാമ്പസ് പ്രിൻസിപ്പലുമായ മുഈനുദ്ദീൻ ഹുദവി കുന്നത്തിയിലിനു അറബി സാഹിത്യത്തിൽ ഡോക്ടറേറ്റ്. ഡൽഹി ജവഹർ ലാൽ നെഹ്‌റു യൂണിവേഴ്സിറ്റി അറബിക് ഡിപ്പാർട്മെന്റിൽ Dr. ഉബൈദു റഹ്മാനു കീഴിൽ '2000-2015 കാലയളവിലെ അറബി നോവലിലെ പ്രവാസ സാഹിത്യം' എന്ന വിഷയത്തിലായിരുന്നു ഗവേഷണം.
2010 ൽ ചെമ്മാട് ദാറുൽ ഹുദാ ഇസ്‍ലാമിക് യൂണിവേഴ്സിറ്റിയിൽ നിന്ന് ഹുദവി ബിരുദം നേടിയ അദ്ദേഹം 2011ൽ JNU വിൽ അറബി സാഹിത്യത്തിൽ പ്രവേശനം നേടുകയും തുടർന്ന് യുജിസി ജെ ആർ എഫ് കരസ്ഥമാക്കുകയും ചെയ്തു. വളവന്നൂർ ബാഫഖി വാഫി കോളേജ്, നിലമ്പൂർ പീവീസ് ഇന്റർനാഷണൽ സ്കൂൾ എന്നിവയിൽ അദ്ധ്യാപകനായിരുന്നു.
2009ൽ കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ നടത്തിയ കഥാ മത്സരത്തിൽ ഒന്നാം സ്ഥാനവും 2012 ൽ കേരളാ യൂണിവേഴ്സിറ്റി നടത്തിയ ഇന്റർനാഷണൽ പ്രബന്ധ മത്സരത്തിൽ രണ്ടാം സ്ഥാനവും നേടി. മലപ്പുറം ഓമച്ചപ്പുഴ കുന്നത്തിയിൽ ഈസ ഹാജി - ഖദീജ ദമ്പതികളുടെ രണ്ടാമത്തെ മകനാണ്. തിരൂർക്കാട് കുന്നത്ത് ഇബ്രാഹിം ഫൈസിയുടെ മകൾ സനിയ്യ ഭാര്യയും സെയ്‌ബാ സൈൻ ഏക മകളുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."