HOME
DETAILS

ആ മഹാമനസ്‌കതയെ എങ്ങനെ വാഴ്ത്തണം?

  
Web Desk
July 26 2020 | 01:07 AM

veenduvicharam-26-07-2020

 

അനുജിത്ത് ...
നിന്നെ പ്രകീര്‍ത്തിച്ച് എഴുതാതെയും പറയാതെയുമിരുന്നാല്‍ അത് ചരിത്രത്തോടു ചെയ്യുന്ന അനീതിയായിരിക്കും....
നീ ഇന്ന് ഈ ലോകത്തിലില്ലെങ്കിലും മനുഷ്യത്വം വിലമതിക്കുന്ന ഓരോരുത്തരുടെയും മനസില്‍ നീ തെളിദീപം പോലെ എന്നെന്നും ജ്വലിച്ചു നില്‍ക്കും. അത്രമേല്‍ ഉദാത്തമായ മാതൃകയാണു നീ സഹോദരാ ഞങ്ങള്‍ക്ക് കാണിച്ചു തന്നത്.
അനുജിത്ത് ആര് എന്ന സന്ദേഹം ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ വേദനയോടെ, കുറ്റബോധത്തോടെ പരിചയപ്പെടുത്തട്ടെ. (മലയാളി ഒരിക്കലും മറക്കരുതാത്ത ആ കരുണാര്‍ദ്രഹൃദയനെ പരിചയപ്പെടുത്തേണ്ടി വരുന്നല്ലോ എന്നതിലാണ് കുറ്റബോധവും വേദനയും.)


ദിവസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ കൊട്ടാരക്കര എഴുകോണ്‍ സ്വദേശിയായ ചെറുപ്പക്കാരനാണ് അനുജിത്ത്. ജൂലൈ 14ന് ബൈക്കപകടത്തില്‍ ഗുരുതരമായി പരുക്കു പറ്റിയ നിലയിലാണ് അനുജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂലൈ 21ന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു.
തുടര്‍ന്നു നടന്നത്, എത്രയോ നാടുകളില്‍, കേരളത്തില്‍ത്തന്നെ, എത്രയോ തവണ സംഭവിച്ച കാര്യങ്ങള്‍. അനുജിത്തിന്റെ ഹൃദയമുള്‍പ്പെടെ രോഗികള്‍ക്കു ദാനം ചെയ്യാന്‍ ബന്ധുക്കള്‍ തയാറാകുന്നു. ജീവന്റെ കനല്‍ എരിഞ്ഞു തീര്‍ന്നു കൊണ്ടിരിക്കുന്ന ശരീരത്തില്‍നിന്നു വേര്‍പെടുത്തപ്പെട്ട ഹൃദയവും കരളുമൊക്കെയായി നിമിഷമേതും കളയാതെ ഡോക്ടര്‍മാര്‍ അവ ആവശ്യമുള്ള രോഗികള്‍ക്കടുത്തേയ്ക്കു കുതിക്കുന്നു...അവരുടെ ശരീരത്തില്‍ അവ തുന്നിചേര്‍ക്കുന്നു.


നേരത്തേ പറഞ്ഞപോലെ കേരളത്തില്‍ത്തന്നെ ഇത്തരം സംഭവങ്ങള്‍ എത്രയോ തവണ സംഭവിച്ചിട്ടുണ്ട്. മസ്തിഷ്‌കമരണം സംഭവിച്ച ഒട്ടേറെപ്പേരുടെ അവയവങ്ങള്‍ എത്രയോ രോഗികളുടെ ജീവനു താങ്ങായി മാറിയിട്ടുണ്ട്. അത്തരത്തിലുള്ള ഓരോ സംഭവവും, വേര്‍പാടു സൃഷ്ടിക്കുന്ന വേദനയുടെ അന്തരീക്ഷത്തിനിടയിലാണു നടക്കുന്നത്. ആ സന്ദര്‍ഭത്തില്‍ അത്തരമൊരു കരുണാര്‍ദ്രമായ തീരുമാനമെടുക്കാന്‍ തയാറായ ബന്ധുക്കളെ തീര്‍ച്ചയായും പ്രകീര്‍ത്തിക്കേണ്ടതാണ്.
മസ്തിഷ്‌കമരണം സംഭവിച്ചുവെന്നു ഞെട്ടലോടെ തിരിച്ചറിയുന്ന നിമിഷത്തിലും സ്വന്തം പിതാവിന്റെ ... മാതാവിന്റെ ... പ്രിയതമന്റെ ... പ്രിയതമയുടെ... മകന്റെ ... മകളുടെ... ചങ്കും കരളുമെല്ലാം മറ്റൊരു ജീവന്റെ നിലനില്‍പ്പിനായി ദാനം ചെയ്യാന്‍ തയാറായ സുമനസ്സുകളെല്ലാം അങ്ങേയറ്റത്തെ ആദരവിന് അര്‍ഹരാണ്. സ്വന്തം ചങ്കു പറിച്ചു കൊടുക്കുമ്പോലൊരു പുണ്യപ്രവൃത്തിയാണ് അവരോരോരുത്തരും ചെയ്യുന്നത്, ചെയ്തിട്ടുള്ളത്.


എന്നാല്‍.., അനുജിത്തിന്റെ അവയവദാനത്തിന് അതില്‍ നിന്നൊക്കെ വ്യത്യസ്തതയുണ്ട്. മസ്തിഷ്‌കമരണം സംഭവിക്കുന്നവരുടെ അവയവദാനത്തില്‍ ആ തീരുമാനമെടുക്കുന്നത് ഉറ്റവരായിരിക്കും, മരിച്ച വ്യക്തി ജീവിച്ചിരുന്ന ഘട്ടത്തില്‍ അത്തരമൊരു കാര്യത്തെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടാകില്ല. അവയവദാന സമ്മതം നേരത്തേ നടത്തുന്നവരുടെ എണ്ണം ഇക്കാലത്ത് ഏറെയുണ്ടെങ്കിലും അവരുടെ സ്വാഭാവിക മരണത്തില്‍ നേത്രദാനം മാത്രമേ സഫലമാകാറുള്ളൂ. അപകടത്തിലും മറ്റും പെട്ട് മസ്തിഷ്‌കമരണം സംഭവിക്കുന്ന ഘട്ടത്തില്‍ ബന്ധുക്കള്‍ അക്കാര്യം ഓര്‍ക്കണമെന്നോ, ഓര്‍ത്താല്‍ത്തന്നെ അതിനു സമ്മതിക്കണമെന്നോ ഇല്ല.


അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റും മറ്റും മരണത്തെ മുഖാമുഖം കാണുന്ന നിമിഷങ്ങളില്‍ കണ്ണും കരളും ചങ്കും ദാനം ചെയ്യാന്‍ സ്വയം തീരുമാനിക്കുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ മഹാമനസ്‌കതയാണ്. അനുജിത്തിന്റെ കാര്യത്തില്‍ ആ അത്യപൂര്‍വതയുണ്ട്.
അപകടത്തില്‍ അതിഗുരുതരമായി പരുക്കേറ്റ ദിവസം മുതല്‍ മരണം മസ്തിഷ്‌കത്തെ വരിഞ്ഞുമുറുക്കിയ നിമിഷം വരെ അനുജിത്ത് പൂര്‍ണബോധത്തോടെയിരുന്ന സന്ദര്‍ഭങ്ങളുണ്ടായിരുന്നു.
തന്റെ ജീവന്‍ അങ്ങേയറ്റം അപകടാവസ്ഥയിലാണെന്ന ഭീതി വേട്ടയാടുന്ന നിമിഷങ്ങളിലും ഏതൊരാള്‍ക്കും ജീവിതകാമന അതിശക്തമായിരിക്കും. ഇരുപത്തേഴു വയസു മാത്രമുള്ള, അടുത്തകാലത്തു മാത്രം വിവാഹിതനായ ചെറുപ്പക്കാരന്റെ കാര്യം പറയേണ്ടതില്ല.
എന്നിട്ടും, മരണം ആസന്നമായ ആ ഘട്ടത്തില്‍, അനുജിത്ത് ഭാര്യയോടും ഉറ്റസുഹൃത്തുക്കളോടും നടത്തിയ അഭ്യര്‍ഥന വിശ്വസിക്കാന്‍ എളുപ്പമല്ലാത്തത്ര അത്ഭുതാവഹമാണ്.
'ഞാന്‍ ഈ ലോകത്തില്‍ ഇല്ലാതായാല്‍ എന്നിലൂടെ മറ്റാര്‍ക്കെങ്കിലും ജീവിക്കാന്‍ കഴിയണം. എന്റെ അവയവങ്ങളില്‍ എടുക്കാവുന്നത്രയും മറ്റാര്‍ക്കെങ്കിലും ഉപകരിക്കണം'.
ഒപ്പം ജീവിച്ചു കൊതി തീര്‍ന്നിട്ടില്ലാത്ത പ്രിയതമന്റെ മസ്തിഷ്‌ക മരണവാര്‍ത്ത ഡോക്ടര്‍മാരില്‍നിന്നു കേട്ടു ഹൃദയം തകര്‍ന്ന നിമിഷത്തിലും ഭാര്യയും സുഹൃത്തുക്കളും മരണക്കിടക്കയില്‍വച്ച് അനുജിത്ത് പറഞ്ഞ വാക്കുകള്‍ മറന്നില്ല.


അനുജിത്തിന്റെ ഹൃദയം, കരള്‍, വൃക്കകള്‍, നേത്രപടലങ്ങള്‍, ആ കൈകള്‍ പോലും എട്ടുപേരുടെ ശരീരത്തില്‍ ഇന്നു തുടിച്ചു നില്‍പ്പുണ്ട്. അവര്‍ ഏതൊക്കെയോ ജാതിയിലും മതത്തിലും പെട്ടവരാകാം. കാരുണ്യത്തിനും മനുഷ്യത്വത്തിനും അതിര്‍വരമ്പുകളില്ലല്ലോ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശ്നപരിഹാരത്തേക്കാൾ ഇമേജ് സംരക്ഷണവും വിമർശനങ്ങളെ നിശബ്ദമാക്കലുമാണ് പ്രധാനം: ഡോ. ഹാരിസ് ചിറക്കലിന്റെ വിമർശനത്തിന് പിന്തുണയുമായി എൻ. പ്രശാന്ത് ഐഎഎസ്

Kerala
  •  2 days ago
No Image

ആദ്യം അടിച്ചു വീഴ്ത്തി, പിന്നെ എറിഞ്ഞു വീഴ്ത്തി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം 

Cricket
  •  2 days ago
No Image

മണ്ണിടിഞ്ഞ് ട്രാക്ക് തകർന്ന സംഭവം: ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം പു‍നസ്ഥാപിച്ചു

Kerala
  •  2 days ago
No Image

മഴ ശക്തമാവുന്നു; മുല്ലപ്പെരിയാർ നാളെ 10 മണിക്ക് തുറക്കും 

Kerala
  •  3 days ago
No Image

ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് നെതന്യാഹുവിനെ പ്രേരിപ്പിക്കുന്നതായി റിപ്പോർട്ട്

International
  •  3 days ago
No Image

പാകിസ്താനിൽ മിന്നൽ പ്രളയം; സ്വാത് നദിയിലൂടെ 18 പേർ ഒഴുകിപ്പോയി

International
  •  3 days ago
No Image

സിമി' മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സാഖ്വിബ് നാച്ചന്‍ അന്തരിച്ചു

National
  •  3 days ago
No Image

ഇതുപോലൊരു നേട്ടം ആർക്കുമില്ല; ഒറ്റ സെഞ്ച്വറിയിൽ സ്‌മൃതി മന്ദാന നടന്നുകയറിയത് ചരിത്രത്തിലേക്ക്

Cricket
  •  3 days ago
No Image

വനിതാ ജീവനക്കാരിയെയും സഹയാത്രികരെയും ഉപദ്രവിച്ചു: എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ച് യാത്രക്കാരന്റെ അതിക്രമം

National
  •  3 days ago
No Image

​ഗസ്സയിലെ ഇസ്റാഈൽ ആക്രമണങ്ങൾ: യൂറോപ്യൻ യൂണിയന്റെ ഇരട്ടത്താപ്പ് നിലപാടിനെതിരെ വിമർശനം 

International
  •  3 days ago