മാവേലിക്കര പീഡനം: വൈദികനെ തേടി പൊലിസ്; മുങ്ങിയെന്നും സൂചന
ആലപ്പുഴ : മാവേലിക്കരയില്‍ വീട്ടമ്മയെ ലൈംഗീകമായി പീഡിപ്പിച്ച വൈദികനെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധം വ്യാപകമാകുന്നു.കായംകുളം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം ഇഴയുന്നതിലാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സ്ത്രീ കൂട്ടായ്മകളും പ്രതിഷേധത്തിനൊരുങ്ങുന്നത്.
പ്രതിയായ വൈദികനെ പിടിക്കൂടാന്‍ ആവശ്യം ശക്തമാകുമ്പോഴും പൊലീസ് അന്വേഷണം ഇഴയുകയാണ്. പീഡന വാര്‍ത്ത പ്രചരിച്ചതോടെ മാവേലിക്കര ഭദ്രാസനത്തിലെ ചുമതലയില്‍നിന്നും ഒഴിവാക്കിയ ഫാ. ബിനു ജോര്‍ജിനെ റാന്നിയിലെ പെരുനാട് ആശ്രമത്തിലേക്ക് മാറ്റിയിരുന്നു. പൊലീസ് നിരീക്ഷണത്തിലുണ്ടായിരുന്ന വൈദികനെ ഇപ്പോള്‍ കണാനില്ലെന്ന തരത്തിലാണ് സൂചനകള്‍ പുറത്തുവരുന്നത്. ആശ്രമത്തിലെത്തിയ പൊലീസ് സംഘത്തിന് വൈദീകനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും സൂചനയുണ്ട്. വീട്ടമ്മയെ സമ്മര്‍ദ്ദത്തിലാക്കി കേസ് പിന്‍വലിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്.
അതുവരെ പൊലീസ് സംയമനം പാലിക്കാനും ഉന്നതങ്ങളില്‍നിന്നും നിര്‍ദേശം ലഭിച്ചതായും അറിയുന്നു.
അതേസമയം കേസ് നേരായ ദിശയിലാണ് അന്വേഷിക്കുന്നതെന്ന് കായംകുളം പൊലീസ് പറയുമ്പോഴും അന്വേഷണ ചുമതലയുളള ക്രൈബ്രാഞ്ച് സംഘം ഇപ്പോഴും വൈദികനെതിരെ യാതൊരു നീക്കവും നടത്തിയിട്ടില്ല. കനത്ത രാഷ്ട്രീയ സമ്മര്‍ദ്ദമാണ് പൊലീസിനെ വട്ടംചുറ്റിക്കുന്നതെന്ന് ബി ജെ പി അടക്കമുളള രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിച്ചു കഴിഞ്ഞു.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ അനുകൂല നിലപാടെടുത്ത സഭയെ സംരക്ഷിക്കുകയെന്ന ദൗത്യം സര്‍ക്കാര്‍ ഏറ്റെടുത്തതായും ആക്ഷേപം ഉയരുന്നുണ്ട്.
വീട്ടമ്മ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഇതുവരെയും പ്രതികരിക്കാത്തതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
വൈദികനെ സംരക്ഷിക്കുന്നതിനെതിരെ നാളെ മാവേലിക്കരയില്‍ സ്ത്രീകുട്ടായ്മകളുടെ നേതൃത്വത്തില്‍ പ്രതിഷേധ നിശ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."