HOME
DETAILS
MAL
വിദേശത്തു നിന്നെത്തുന്നവര്‍ ക്വാറന്റൈന് സൗകര്യം നേരത്തെ അറിയിക്കണം
backup
July 26 2020 | 03:07 AM
ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളില്‍ നിന്നുള്ള താല്‍ക്കാലിക വിമാന സര്‍വിസില്‍ ഇന്ത്യയിലെത്തുന്നവര്‍ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന് എവിടെയാണ് കഴിയുന്നതെന്ന് മുന്‍കൂട്ടി അറിയിക്കണം. വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തര സെക്രട്ടറി അയജ് ഭല്ലയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതാധികാര യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
യാത്രയ്ക്ക് മുന്‍പുതന്നെ ഓണ്‍ലൈനായാണ് വിവരം അറിയിക്കേണ്ടത്. ഇന്ത്യയിലെത്തി ആദ്യ ദിവസംതന്നെ ക്വാറന്റൈനില്‍ പ്രവേശിക്കണം. ഇതില്‍ ഒഴിവു വേണ്ടവര്‍ വിമാനത്താവളത്തിനകത്തുവച്ചുതന്നെ ആരോഗ്യ പ്രവര്‍ത്തകരോട് ഇതുസംബന്ധിച്ച് സംസാരിക്കണം.
പോകേണ്ടത് മറ്റൊരു സംസ്ഥാനത്തേക്കാണെങ്കില് ക്വാറന്റൈന് ആവശ്യമായ സജ്ജീകരണങ്ങള്‍ അവിടെ ഒരുക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. എല്ലാ യാത്രക്കാരും നിര്‍ബന്ധമായി ആരോഗ്യ ചെക്കപ് നടത്തണം. പ്രാഥമികമായി തെര്‍മല്‍ സ്ക്രീനിങ്ങും പിന്നീട് വിമാനത്താവള അധികൃതര്‍ നടത്തുന്ന സ്ക്രീനിങ്ങിനും വിധേയരാകണം.
ഏതു വിമാനത്താവളത്തിലാണോ ഇവര്‍ ഇറങ്ങുന്നത്, അവിടത്തെ അധികൃതര്‍ നടത്തുന്ന സ്ക്രീനിങ്ങിനും വിധേയരാകണം. നിലവില്‍ യു.എസ്, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നാണ് താല്‍ക്കാലിക സര്‍വിസുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."