മരിച്ച കാര്‍യാത്രികരുടെ മൃതദേഹം സംസ്കരിച്ചു
വെഞ്ഞാറമൂട്: തമിഴ്നാട്ടിലെ ശുചീന്ദ്രത്തിന് സമീപത്ത് ആശ്രാമം ഭാഗത്ത് തമിഴ്നാട് കോര്‍പ്പറേഷന്റെ ബസ്സുമായി കൂട്ടിയിടിച്ച് മരിച്ച കാര്‍ യാത്രക്കാരായ വട്ടപ്പാറ വേറ്റിനാട് സ്വദേശികളുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.
ഇന്നലെ വൈകിട്ടോടെയാണ് നാഗര്‍കോവിലില്‍ നിന്നും ആംബുലന്‍സില്‍ മൃതദേഹം എത്തിച്ചത്.
വേറ്റിനാട് വൈ.എം.സിയില്‍ മൂന്ന് മൃതദേഹങ്ങളും പൊതുദര്‍ശനത്തിന് വച്ചു.
സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേരാണ് അന്ത്യോപചാരമര്‍പ്പിക്കാനായി ഇവിടെ എത്തിയത്.
എ. സമ്പത്ത് എം.പി, സി. ദിവാകരന് എം.എല്‍.എ, പാലോട് രവി തുടങ്ങിയവര്‍ എത്തിയിരുന്നു. ബുധനാഴ്ച്ച നടന്ന അപകടത്തില്‍ വേറ്റിനാട് മണ്ഡപത്തിന് സമീപം മന്നൂര്‍ക്കോണത്ത് മിനി മന്ദിരത്തില്‍ അനില്‍കുമാര്‍ (43), മൊട്ടമൂട് കളിവിളാകത്ത് ആശാഭവനില്‍ ബാബുവിന്റെ മകന് അഖില്‍ ബി (26), അഖിലിന്റെ സഹോദരി ആശയുടെ മകന് ഒന്നര വയസുള്ള ആരോണ്‍ എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ അഖിലിന്റെ മാതാവ് ശശികല (52) നാഗര്‍കോവിലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."