വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദനം: പലിശപണമിടപാടുകാരനെ റിമാന്റ് ചെയ്തു
നെയ്യാറ്റിന്‍കര: പലിശ മുടങ്ങിയതിനെത്തുടര്‍ന്ന് വീട്ടില്‍ കയറി ദമ്പതികളെയും മകളെയും മര്‍ദിച്ച കേസിലെ പലിശ പണമിടപാടുകാരനെ കഴിഞ്ഞദിവസം പൊലിസ് പിടികൂടി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. നെയ്യാറ്റിന്‍കര മണലുവിള സ്വദേശി വിമല്‍കുമാറിനെയാണ് (35) ഇന്നലെ റിമാന്റ് ചെയ്തത്.
ബുധനാഴ്ച വൈകിട്ട് നാലിന് അനന്തപുരി എക്‌സ്പ്രസില്‍ ചെന്നൈയിലേയ്ക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ നെയ്യാറ്റിന്‍കര റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പ്രതിയെ നെയ്യാറ്റിന്‍കര പൊലിസ് പിടികൂടിയത്. നെയ്യാറ്റിന്‍കര കവളാകുളം പനയറത്തല വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അനില്‍കുമാര്‍ (37) , ഭാര്യ ശ്രീജ (33) , മകള്‍ അനുശ്രീ (9) എന്നിവരാണ് പ്രതിയുടെ മര്‍ദനത്തില്‍ പരുക്കേറ്റ് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
വിമല്‍കമാറില്‍ നിന്നും 3 വര്‍ഷം മുന്‍പ് അനില്‍കുമാര്‍ ഒരുലക്ഷം രൂപ ആറ് രൂപ പലിശയ്ക്ക് വാങ്ങിയിരുന്നു.
ഇതില്‍ മുതല്‍ ഇനത്തില്‍ എഴുപത്തി അയ്യായിരം രൂപ അനില്‍കുമാര്‍ തിരികെ നല്‍കിയിരുന്നതായി പറയുന്നു. ബാലന്‍സ് തുകയായ ഇരുപത്തി അയ്യായിരം രൂപായ്ക്കുളള രണ്ട് മാസ ത്തെ പലിശ മുടങ്ങിയാതാണ് പ്രതി അനില്‍കുമാറിനെയും കുടുംബത്തെയും മര്‍ദിക്കാന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."