സ്വര്‍ണം പിടിച്ചതിനു ശേഷവും സ്വപ്നയെ വിളിച്ചു; ഗണ്മാന് ജയഘോഷിനെ വീണ്ടും ചോദ്യം ചെയ്യും
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ യു.എ.ഇ കോണ്‍സുല്‍ ജനറലിന്റെ ഗണ്മാന് ജയഘോഷിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. പ്രാഥമിക മൊഴിയില്‍ ഏറെ പൊരുത്തക്കേടുകള്‍ ഉള്ളതിനാലും സ്വപ്നയെയും സരിത്തിനേയും നിരന്തരം വിളിച്ചിരുന്നതായി കണ്ടെത്തിയതിനെത്തുടര്ന്നുമാണ് ജയഘോഷിനെ വീണ്ടും ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചത്.
സ്വര്‍ണക്കടത്ത് പിടികൂടിയതിന് ശേഷവും ജയ്ഘോഷ് ഇവരെ വിളിച്ചിരുന്നതായാണ് കസ്റ്റംസ് കണ്ടെത്തിയിട്ടുള്ളത്. തിങ്കളാഴ്ച്ച സ്വപ്നയേയും സന്ദീപിനെയും കസ്റ്റഡിയില്‍ കിട്ടിയ ശേഷം വിളിച്ചു വരുത്തുന്ന തിയ്യതി തീരുമാനിക്കും.
സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ടതിനു പിന്നാലെ ജയഘോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. സ്വര്‍ണം ഒളിപ്പിച്ച നയതന്ത്ര ബാഗ് കൈപ്പറ്റാന്‍ ഒന്നാം പ്രതി സരിത്ത് എത്തിയ വാഹനത്തില്‍ ഗണ്‍മാനും ഉണ്ടായിരുന്നുവെന്ന് എന്‍.ഐ.എ കണ്ടെത്തിയിരുന്നു. എന്നാല്‍ ബാഗിനുള്ളില്‍ സ്വര്‍ണമായിരുന്നുവെന്ന് അറിയില്ലെന്നായിരുന്നു ജയഘോഷ് നല്കിയ മൊഴി.
ജയഘോഷിന്റെ നിയമനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണ പരിധിയിലുണ്ടെന്ന് കസ്റ്റംസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."