പ്രോട്ടോകോള്‍ പാലിച്ച് ജുമുഅ നടത്തിയിട്ടും കേസെടുത്ത് മാറാട് പൊലീസ്
കോഴിക്കോട്: കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ജുമുഅ നിസ്‌കാരം നടത്തിയിട്ടും കേസെടുത്ത് മാറാട് പൊലീസ്. നിലവില്‍ സംസ്ഥാനത്ത് 100 പേര്‍ക്ക് വരെ പ്രോട്ടോകോള്‍ പാലിച്ച് ജുമുഅ നടത്താന്‍ അനുമതിയുണ്ട്. ഈ അനുമതി പ്രകാരം 98 പേര്‍ മാത്രം പങ്കെടുത്ത ജുമഅ നിസ്‌കാരത്തിന്റെ പേരിലാണ് 98 പേര്‍ക്കെതിരേയും കേസെടുത്തിരിക്കുന്നത്.
തെര്‍മല്‍ സ്‌കാനിംങ് നടത്തുക, സാമൂഹിക അകലം പാലിക്കുക, പേരു വിവരങ്ങള്‍ സൂക്ഷിക്കുക തുടങ്ങിയ എല്ലാ പ്രോട്ടോകോളും ഇവിടെ പാലിച്ചിട്ടുണ്ടെന്ന് ഖത്തീബ് ത്വാഹാ യമാനി പറയുന്നു.
17ാം തിയ്യതി വെള്ളിയാഴ്ച്ച നടന്ന നിസ്‌കാരത്തില്‍ പങ്കെടുത്ത ഒരു വ്യക്തിക്ക് 22 ാം തിയ്യതി കൊവിഡ് പോസ്റ്റീവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇദ്ദേഹം വിദേശത്ത് നിന്നോ മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ വന്ന വ്യക്തിയല്ല. ജുമുഅയില്‍ പങ്കെടുത്ത സമയത്ത് പ്രോട്ടോകോള്‍ പ്രാകരം കോറണ്ടൈനില്‍ കഴിയേണ്ട വ്യക്തിയുമായിരുന്നില്ല. നിസ്‌കാരത്തില്‍ പങ്കെടുത്തത് 17ാം തിയ്യതിയാണെങ്കില്‍ സാമൂഹിക വ്യാപനം വഴി ഇദ്ദേഹം രോഗിയാണെന്ന റിപ്പോര്‍ട്ട് വന്നത് 22 നാണ്.
കോഴിക്കോട് ജില്ലയില്‍ നിസ്‌കാരത്തിനു പള്ളയില്‍ ഒരുമിച്ച്കൂടാവുന്നവരുടെ എണ്ണം 20 ആക്കിയതും പിന്നീട് 40 ആക്കി ഉയര്‍ത്തിയതുമൊക്കെ ഇതിനു ശേഷമാണ്.
കൊവിഡ് പോസ്റ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന്റെ നാലു ദിവസം മുമ്പെ നടന്ന ജമുഅയുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശേഷം ഇവിടെ കണ്ടൈമെന്റ് സോണായി മാറുകയും പള്ളിയില്‍ നിസ്‌കാരം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.
പള്ളിയില്‍ എത്തിയ എല്ലാവര്‍ക്കുമെതരേ കേസെടുത്ത് നിയമവിരുദ്ധമാണെന്നും 22 ാം തിയ്യതി കോവിഡ് രോഗം സ്ഥീരീകരിച്ചതു കാരണം 17 തിയ്യതി നടന്ന ജുമുഅക്കെതിരേ കേസെടുത്തത് ഏത് പ്രോട്ടോകോള്‍ ലംഘനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മാറാട് പള്ളി കമ്മറ്റി ഭാരവാഹികള്‍ ചോദിക്കുന്നു. കേസെടുക്കാനുണ്ടായ സാഹചര്യം ഒന്നും കൂടി പരിശോധിക്കാമെന്നു സി.ഐ സുപ്രഭാതത്തോട് പറഞ്ഞു.
സത്യസന്ധരും നീതിയുക്തരുമാണ് കേരള പൊലിസെന്ന ഖ്യാതിക്ക് കോട്ടം തട്ടുന്ന സംഭവങ്ങളാണ് ഓരോ ദിവസവും പുറത്തു വന്നു കൊണ്ടിരിക്കുന്നത്. പാലത്തായി സംഭവവും കാസര്‍ഗോഡ് ജില്ലയില്‍ മുസ്ലിം സ്ഥാപനങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് നോട്ടിസ് കൊടുത്തതുമെല്ലാം ഈ ആഴ്ചയിലെ ഉദാഹരണങ്ങളാണ്.
ഇപ്പോള്‍ മാറാട് പള്ളിയില്‍ ജുമുഅക്ക് വന്നവര്‍ക്കെതിരെ കേസ്സെടുത്തിരിക്കുന്നു. സര്‍ക്കാര്‍ നിയമങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടാണ് ഇവിടെ ജുമുഅ നടന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച തെര്‍മല്‍ സ്‌കാനര്‍ പരിശോധനയും സാമൂഹ്യ അകലം പാലിക്കലുമുള്‍പെടെ പാലിച്ചിട്ടുണ്ട്.
നേരത്തെയുണ്ടായ അനിഷ്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ഷങ്ങളായി പൊലിസിന്റെയും റവന്യൂ ഉദ്യോഗസ്ഥരുടെയും പൂര്‍ണ്ണ നിയന്ത്രണത്തിലാണ് പള്ളിയില്‍ ആരാധന നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."