സ്ത്രീകള്‍ ചതിക്കുഴികള്‍ കരുതിയിരിക്കണം: ഇ.എം രാധ
നിലമ്പൂര്‍: ടി.വി സീരിയിലലുകളില് അധികവും ബുദ്ധിയെ ദോഷകരമായി ബാധിക്കുന്നുവെന്നും ഇതിലൂടെ കുടുംബബന്ധങ്ങള്‍ ശിഥിലമാവുകയാണെന്നും സംസ്ഥാന വനിതാ കമ്മിഷനംഗം ഇ.എം രാധ. കേരള സംസ്ഥാന വനിതാ കമ്മിഷന്റേയും കുടുംബശ്രീയുടേയും നേതൃത്വത്തില്‍ നടത്തുന്ന സൈബര്‍ ലോകത്തിലെ കാണാക്കെണികള്‍ സെമിനാറിന്റെ ജില്ലാതല ഉദ്ഘാടനം നിലമ്പൂരില്‍ നിര്‍വഹിക്കുകയായിരുന്നു അവര്‍.
മൊബൈല്‍ ഫോണ്‍ നല്ലതിനാണ്. എന്നാല്‍ അതോടൊപ്പം തന്നെ ചതിക്കുഴികളും സ്ത്രീകള്‍ കരുതിയിരിക്കണമെന്നും അവര്‍ പറഞ്ഞു. സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വനിതാ കമ്മിഷന് ബോധവല്കരണങ്ങളുമായി ശ്രമം നടത്തിവരികയാണെന്നും അവര്‍ പറഞ്ഞു. വിദ്യാര്‍ഥിനികള്‍ക്കിടയില്‍ കലാലയ ജ്യോതി ബോധവല്കരണം നടത്തും. ജാഗ്രതാ സമിതികളും രൂപീകരിച്ച്് പ്രവര്‍ത്തനം വിപുലപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.
നഗരസഭാ ചെയര്‍പെഴ്സണ്‍ പത്മിനി ഗോപിനാഥ് അധ്യക്ഷയായി. വൈസ് ചെയര്മാന് പി.വി ഹംസ, എന്‍.വേലുക്കുട്ടി, അരുമ ജയകൃഷ്ണന്, കെ.വി.ആമിന, ബിജു എന്നിവര്‍ സംസാരിച്ചു. സൈബര്‍ ക്രൈം ട്രെയിനറും എ.എസ്.ഐയുമായ പൗലോസ് കട്ടമ്പുഴ ക്ലാസ് നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."