പാനായിക്കുളം കേസ് ഹൈക്കോടതി വിധിയില്‍ വീട്ടിലും നാട്ടിലും ആഹ്ലാദം
ഈരാറ്റുപേട്ട: പാനായിക്കുളം കേസില്‍ അന്യായമായി പ്രതി ചേര്‍ക്കപ്പെട്ട് ശക്ഷിക്കപ്പെട്ട ശേഷം കുറ്റക്കരല്ലന്നു കണ്ട് കോടതി വെറുതെ വിട്ടവരുടെ ഭവനങ്ങളിലും നാട്ടുകാര്‍ക്കിടയിലും ആശ്വാസത്തിന്റെയും നിമിഷങ്ങള്‍. ഇരാറ്റുപേട്ട സ്വദേശികളായ നടക്കല്‍പീടികയ്ക്കല്‍ വീട്ടില്‍ ഹാരിസ് എന്ന പി.എ ഷാദുലി, നടക്കല്‍ പേരകത്തുശ്ശേരി വീട്ടില്‍ അബ്ദുല്‍ റാസിക്, 12 വര്‍ഷം തടവിന് ശിക്ഷിച്ച മൂന്നാം പ്രതി ആലുവ കുഞ്ഞുണ്ണിക്കര പെരുത്തേലില് വീട്ടില്‍ അന്‌സാര്‍ നദ്‌വി, നാലാം പ്രതി പാനായിക്കുളം ജാസ്മിന് മന്‍സിലില്‍ നിസാമുദ്ദീന് എന്ന നിസുമോന്‍ അഞ്ചാം പ്രതി ഈരാറ്റുപേട്ട വടക്കേക്കര അമ്പഴത്തിനാല്‍ വീട്ടില് ഷമ്മി എന്ന ഷമ്മാസ് എന്നിവരുടെ അറസ്റ്റു ചെയ്ത ശേഷം വിരളമായെ ജാമ്യം അനുവദിച്ചിരുന്നുള്ളൂ.
പലപ്പോഴും വലിയ സെക്കൂരിറ്റിയോടെയാണ് ഒന്നോ രണ്ടോ മണിക്കൂര്‍ ജാമ്യത്തില്‍ വീട്ടില്‍ എത്തിച്ച് തിരിച്ചു കൊണ്ടു പോകുന്നത്. 2006 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തില്‍ പരസ്യമായി നടന്ന പരിപാടി രഹസ്യ ദേശവിരുദ്ധ ഗൂഢാലോചനയായി ചിത്രീകരിക്കപ്പെടുകയായിരുന്നു.
ജനങ്ങള്‍ തടിച്ചുകൂടുന്ന സ്ഥലത്ത് നേരത്തെ ഓഡിറ്റോറിയം ബുക്ക് ചെയ്ത് നടത്തിയ പരിപാടി രഹസ്യ ക്യാംപായി ചിത്രീകരിച്ചതും ശിക്ഷിച്ചതും തെളിവുകളുടെ വിശ്വസനീയമായ പിന്‍ബലമില്ലാതെയാണെന്നാണ് അപ്പീല്‍ ഹരജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നത്. സിമി ക്യാംപ് നടത്തിയെന്ന കുറ്റം ചുമത്തിയാണ് പ്രതികളെ എന്‍.ഐ.എ കോടതി ശിക്ഷിച്ചിരുന്നത്. റാസിഖിനും ശാദുലിക്കും 14 വര്‍ഷം ജയിലായിരുന്നു ശിക്ഷ. മറ്റുള്ളവര്‍ക്ക് 12 വര്‍ഷവും എന്‍.ഐ.എ കോടതി തടവ് വിധിച്ചു. കേസിലെ രണ്ടും മൂന്നും പ്രതികളായ അബ്ദുല്‍ റാസിഖ്, അന്‍സാര്‍ നദ്‌വി എന്നിവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റവും ഒന്നും നാലും അഞ്ചും പ്രതികളായ പി.എ ഷാദുലി, നിസാമുദ്ദീന്‍, ഷമ്മാസ് എന്നിവര്‍ക്കെതിരെ യു.എ.പി.എ, ഗൂഢാലോചന കുറ്റങ്ങളും ചുമത്തിയിരുന്നു. മാപ്പുസാക്ഷിയാക്കിയ ഒറ്റപ്പാലം സ്വദേശി റഷീദ് മൗലവിയെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പതിമൂന്നാം പ്രതി സാലിഹ് നല്‍കിയ ഹരജി ഹൈക്കോടതി അനുവദിച്ചു.
വിചാരണക്കോടതി വെറുതെ വിട്ട എട്ടുപേര്‍ക്കെതിരെ എന്‍.ഐ.എ നല്‍കിയ അപ്പീല്‍ തള്ളി. ഈരാറ്റുപേട്ട സ്വദേശികളായ യുവാക്കളെ കേസില്‍ കുടുക്കിയ നടപടി ഭരണകൂട ഭീകരതയെന്നാരോപിച്ച് കഴിഞ്ഞമാസം ഈരാറ്റുപേട്ടയില്‍ വലിയ പ്രതിഷേധകൂട്ടായ്മയും സംഘടിപ്പിച്ചിരുന്നു.
ഈ കേസില്‍ ഷമ്മാസ്, റാസിഖ്, നിസാമുദ്ദീന്‍ എന്നിവര്‍ മാത്രമാണ് മോചിതരാവുക ബാക്കി ഷാദുലി, അന്‍സാര്‍ നദ് വി എന്നിവര്‍ വാഗമണ്‍ കേസുള്‍പ്പടെ മറ്റ് കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ട് ഉത്തരേന്ത്യയില്‍ ജയിലില്‍ വിചാരണ കാത്തു കഴിയുകയാണ്. അധ്യാപകനായ ഈരാറ്റുപേട്ട പീടികേക്കല്‍ അബ്ദുല്‍ കരീമി ന്റെ മക്കളാണ് ഷിബിലി, ഷാദുലി എന്നിവര്‍, ഇവരുടെ സഹോദരിയുടെ ഭര്‍ത്താവാണ് മോചിതനാകുന്ന പേരകത്തുശേരില്‍ റഹീമിന്റ മകന്‍ റാസിഖ്. ഷാദുലി ബി.ടെക് എന്‍ജിനീയറാണ് സ്വന്തമായി കമ്പനി നടത്തിയിരുന്നു. സഹോദരന്‍ ഷിബിലിയും ബി.ടെക് എന്‍ജിനീയറായിരുന്നു ബോംബെയില്‍ ജോലി നോക്കയിരുന്നു.
കോഴിക്കോട് പാരലല്‍ കോളേജ് നടത്തി ഉപജീവനം കഴിയുന്നതിനിടയിലാണ് ബി.എ ക്കാരനായ ഈരാറ്റുപേട്ട കടുവാമുഴി അമ്പഴത്തിനാല്‍ ജമാലിന്റെ മകന്‍ ഷമ്മാസും കേസില്‍ ഉള്‍പ്പെടുന്നത്. ഇതിനിടെ മധ്യപ്രദേശില്‍ സഹോദരന്‍ ഷിബിലിയെ ജയിലില്‍ സന്ദര്‍ശിക്കാന്‍ എത്തിയ ഷാദുലിയെയും, അന്‍സാര്‍ നദ്‌വിയെയും പ്രതിയാക്കി പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയായരുന്നു, റാസിഖ് ബി.എഡ് പാസായ ശേഷം ജേര്‍ണലിസം പൂര്‍ത്തിയാക്കി ജോലിക്ക് ശ്രമിക്കേയായിരുന്നു പാനായിത്തളം കേസില്‍ അറസ്റ്റ് ചെയ്യുന്നത്. ഷാദുലി, അന്‍സാര്‍ നദ് വി എന്നിവര്‍ വാഗമണ്‍ കേസില്‍ പ്രതികളാണ്. ഹുബ്ലി കേസില്‍ മൂന്നു പേരെയും വെറുതെ വിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."