HOME
DETAILS
MAL
ബില്ലിങ് കാംപയിനുമായി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്
backup
July 27 2020 | 02:07 AM
കോഴിക്കോട്: അനധികൃത സ്വര്‍ണ വില്പന വ്യാപകമാകുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കുന്നതിനായി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ബില്ലിങ് കാംപയിന് ആരംഭിച്ചു. സ്വര്‍ണം വാങ്ങുന്നത് എവിടെ നിന്നായാലും നിര്‍ബന്ധമായും ബില്‍ ചോദിച്ചുവാങ്ങണമെന്ന് ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കുകയാണ് കാംപയിനിന്റെ ലക്ഷ്യം. നിസാര ലാഭത്തിനായി ബില്ലില്ലാതെ സ്വര്‍ണം വാങ്ങുമ്പോള്‍ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെക്കുറിച്ച് ഉപഭോക്താവിന് ശരിയായ അറിവ് നല്‍കുകയാണ് കാംപയിനിലൂടെ ഉദ്ദേശിക്കുന്നതെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം.പി അഹമ്മദ് പറഞ്ഞു.
മണ്‍സൂണ്‍ പ്രൈസ് പ്രോമിസിന്റെ ഭാഗമായി സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലിയില്‍ 20 ശതമാനം മുതല്‍ 50 ശതമാനം വരെയും ഡയമണ്ട് വിലയില്‍ 25 ശതമാനം വരെയും ഡിസ്കൗണ്ട്, പഴയ സ്വര്‍ണം മാറ്റിയെടുക്കുമ്പോള്‍ 100 ശതമാനം മൂല്യം എന്നീ ഓഫറുകള്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് നല്‍കുന്നുണ്ട്. ഈ ഓഫറുകള്‍ ഓഗസ്റ്റ് 2 വരെ ലഭിക്കും. ബി.ഐ.എസ് ഹാള്‍മാര്‍ക്കിങ് നടത്തി പരിശുദ്ധി ഉറപ്പുവരുത്തിയ സ്വര്‍ണാഭരണങ്ങള്‍, ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുറന്‍സ് കവറേജ്, സ്വര്‍ണാഭരണങ്ങള്‍ മാറ്റി വാങ്ങുമ്പോള്‍ സീറോ ഡിഡക്ഷന് ചാര്‍ജ്, ഇടപാടുകളിലെ സുതാര്യത തുടങ്ങിയ സേവനങ്ങളും കമ്പനി ഉറപ്പുനല്‍കുന്നു. സ്വര്‍ണ വിലവര്‍ധനവില്‍ നിന്ന് രക്ഷനേടാനായി വിലയുടെ 10 ശതമാനം മുന്‍കൂര്‍ നല്കി അഡ്വാന്‍സ് ബുക്കിങ്ങിനുള്ള സൗകര്യവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."