പാപ്പാത്തി സാഹിത്യോത്സവത്തിന് തുടക്കം
തിരുവനന്തപുരം: പാപ്പാത്തി പുസ്തകങ്ങള്‍ സംഘടിപ്പിക്കുന്ന പാപ്പാത്തി സാഹിത്യോത്സവത്തിന് തുടക്കമായി. പ്രശസ്ത കവി അന്‍വര്‍ അലി സാഹിത്യോത്സവം ഉദ്ഘാടനം ചെയ്തു. ഭാഷയുടെ വ്യത്യസ്ത തലങ്ങളിലുള്ള അന്വേഷങ്ങളാണ് കവിതയെന്ന് അന്‍വര്‍ അലി പറഞ്ഞു. ഭാഷയെ മാത്രം ആശ്രയിച്ചുനില്‍ക്കുന്ന ഒന്നാണ് കവിത. യുവ എഴുത്തുകാരില്‍ ഇത്തരത്തിലുള്ള ഭാഷാന്വേഷണം എത്രത്തോളമുണ്ട് എന്നത് ചിന്തിക്കേണ്ടതാണ്. ഓരോ വാക്കിനും അതിന്റെ ഭൂതകാലത്തോളം അര്‍ത്ഥതലങ്ങള്‍ ഉല്‍പാദിപ്പിക്കാനാകുമെന്നും അന്‍വര്‍ അലി പറഞ്ഞു.
കവി എസ്. ജോസഫ് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. എഴുത്തുകാര്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടവരാണെന്ന് എസ്. ജോസഫ് പറഞ്ഞു. എഴുത്തുകാരെ പിന്തുണയ്ക്കുന്ന ഒരു സമൂഹം വളര്‍ന്നുവരേണ്ടത് അനിവാര്യതയാണ്. ഓരോ എഴുത്തുകാരനെയും എഴുത്തുകാരികളെയും തിരിച്ചറിയായാന്‍ സമൂഹത്തിനാവണം. ഒരോ കവിയും അവരുടെതായ ഒരു ലോകം സൃഷ്ടിക്കുകയാണ്. പുതിയ മനുഷ്യര്‍ വരുന്നത് പുതിയ ജ്ഞാനത്തോടെയാണ്. അറിവുകള്‍ കാലാനുസൃതമായി നവീകരിക്കണമെന്നും എസ്. ജോസഫ് കൂട്ടിച്ചേര്‍ത്തു.നിരൂപകനും എഴുത്തുകാരനുമായ രാജേഷ് ചിറപ്പാട് അധ്യക്ഷനായി.
പ്രശസ്ത എഴുത്തുകാരായ പി. രാമന്‍, വിനു എബ്രഹാം, ഇന്ദുലേഖ സംസാരിച്ചു. സന്ദീപ് കെ. രാജ് സ്വാഗതവും ജഗദീഷ് കോവളം കൃതജ്ഞതയും അര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."