കെ.വൈ.എസ് സംസ്ഥാന സമ്മേളനം നടത്തി
ചേര്‍ത്തല: ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സി മുഖേന നടത്തുമ്പോള്‍ പിന്നാക്കക്കാര്‍ക്കുള്ള 18 ശതമാനം സംവരണത്തില്‍ അഞ്ച് ശതമാനം കുഡുംബി സമുദായത്തിന് നല്‍കണമെന്ന് കുഡുംബി യുവജനസംഘം (കെ.വൈ.എസ്) സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കുഡുംബി സമുദായത്തിന് ഒരു ശതമാനം തൊഴില്‍ സംവരണം ഏര്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി പി.തിലോത്തമന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഏറ്റവും പാര്‍ശ്വവത്ക്കരിക്കപ്പെട്ട കുഡുംബി സമുദായത്തിന്റെ ഉന്നമനത്തിനായി സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് തിലോത്തമന്‍ പറഞ്ഞു. പി.ആര്‍. മുരളി നഗറില്‍ (ചേര്‍ത്തല ബ്രാഹ്മണ സമൂഹ മഠം ഹാള്‍) നടന്ന സമ്മേളനത്തില്‍ കെ.വൈ.എസ് സംസ്ഥാന പ്രസിഡന്റ് ടി.എസ്.ശരത്കുമാര്‍ അദ്ധ്യക്ഷനായി .കുഡുംബി സേവാ സംഘം സംസ്ഥാന പ്രസിഡന്റ് കെ.വി.ഭാസ്‌ക്കരന്‍, വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്തു. കെ.വൈ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി എം. മനോജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.എസ്.എസ്. ജനറല്‍ സെക്രട്ടറി പി.എസ്. രാമചന്ദ്രന്‍,ട്രഷറര്‍ എന്‍.രാജപ്പന്‍, കോഓര്‍ഡിനേറ്റര്‍ എ.അനില്‍കുമാര്‍, നഗരസഭ കൗണ്‍സിലര്‍ സിന്ധു ബൈജു, എ.പി.മനുപ്രസാദ്,ടി.ജി രാജു, തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി എം. മനോജ് (പ്രസിഡന്റ് ) എ.ബി. വിനോദ് (വൈസ്.പ്രസിഡന്റ് ) എ.പി. മനുപ്രസാദ് (ജന.സെക്രട്ടറി) ആര്‍. ശ്യാമേഷ് (ജോ.സെക്രട്ടറി) സി.എം. അഭിലാഷ് (ഖജാഞ്ചി) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."