വിദ്യാര്‍ഥി സമൂഹം പ്രതികരണശേഷി നേടണം: വി.കെ സുരേഷ് ബാബു
കാസര്‍കോട്: സാമൂഹ്യ ജീര്‍ണതകള്‍ക്കെതിരേ ശക്തമായി പ്രതികരിക്കാനുള്ള ശേഷി വിദ്യാര്‍ഥി സമൂഹം നേടിയെടുക്കണമെന്ന് സി.പി.ഐ കണ്ണൂര്‍ ജില്ലാ എക്സിക്യുട്ടിവ് അംഗവും പ്രഭാഷകനുമായ വി.കെ സുരേഷ് ബാബു പറഞ്ഞു. എ.ഐ.എസ്.എഫ് ജില്ലാ കണ്വന്ഷന് കാസര്‍കോട് സഹകരണ ബാങ്ക് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹ്യ ബോധവും ശാസ്ത്ര ബോധവും വളര്‍ത്താന്‍ ഉപകരിക്കാത്ത വിദ്യാഭ്യാസം സമൂഹത്തിനു ഗുണം ചെയ്യില്ല. മനുഷ്യരുടെ വര്‍ധിക്കുന്ന സന്തോഷമാണ് സാമൂഹിക വളര്‍ച്ചയുടെ ശരിയായ സൂചിക. കാംപസ് രാഷ്ട്രീയം സര്‍ഗാത്മകമാക്കാന്‍ അപരന്റെ ശബ്ദം കേള്‍ക്കാനുള്ള ക്ഷമയുള്ള വിദ്യാര്‍ഥി സംഘടനകളുണ്ടാകണം. തന്റെ ശബ്ദം മാത്രം കേട്ടാല്‍ മതിയെന്ന് ആരു ശഠിച്ചാലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് രാകേഷ് രാണീശ്വരം അധ്യക്ഷനായി.
സി.പി.ഐ ജില്ലാ കൗണ്‍സിലംഗം അഡ്വ. വി. സുരേഷ് ബാബു, എ.ഐ.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റുമാരായ യദുകൃഷ്ണന് കുറ്റിക്കോല്‍, കെ.കെ സോയ, ജില്ലാ സെക്രട്ടേറിയറ്റംഗം സി.കെ സുഭിന്രാജ്, പവനീത് മഞ്ചേശ്വരം, ജില്ലാ സെക്രട്ടറി ഹരിദാസ് പെരുമ്പള സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."