HOME
DETAILS
MAL
പെരിയ ഇരട്ടക്കൊലപാതകം; സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കുന്നത് ഉന്നതര്‍ കുടുങ്ങുമെന്നതിനാല്‍: രാജ്മോഹന്‍ ഉണ്ണിത്താന്
backup
April 13 2019 | 07:04 AM
കാസര്‍കോട്: അരിയില്‍ ഷുക്കൂര്‍ കൊലപാതക കേസ് സി.ബി.ഐയെ ഏല്‍പ്പിച്ചപ്പോള്‍ ടി.വി രാജേഷ് എം.എല്‍.എയും പി. ജയരാജനും കേസില്‍ പ്രതിയായതുപോലെ പെരിയ ഇരട്ടക്കൊലപാതകക്കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ടാല്‍ ഉന്നതര്‍ കുടുങ്ങും എന്നതിനാലാണ് ഹൈക്കോടതിയില്‍ സി.ബി.ഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തതെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങള്‍ക്ക് നീതി ലഭിക്കാന്‍ സി.ബി.ഐ അന്വേഷണം സാധ്യമാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതകത്തില്‍ പങ്കില്ല എന്നാണ് സി.പി.എം ഭാഷ്യം. എന്നാല്‍ സി.പി.എമ്മിന്റെ ഭയപ്പാടിന്റെ ലക്ഷണമാണ് ഹൈക്കോടതിയില്‍ സി.ബി.ഐ അന്വേഷണം സര്‍ക്കാര്‍ എതിര്‍ത്തതെന്നും അദ്ദേഹം പറത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."