HOME
DETAILS
MAL
കൊവിഡ് വാക്സിനുണ്ടാക്കുന്ന തന്റെ സഹ കമ്പനിക്ക് ജൂണോടെ 200 മില്യണ്‍ ഡോസുകള്‍ നിര്‍മിക്കാനാവുമെന്ന് ബില്‍ ഗേറ്റ്സ്
backup
July 27 2020 | 07:07 AM
സോള്‍: താന്‍ പിന്തുണയ്ക്കുന്ന എസ്.കെ ബയോസയന്‍സ് എന്ന ദക്ഷിണ കൊറിയന്‍ ഫാര്‍സ്യൂട്ടിക്കല്‍ കമ്പനിക്ക് അടുത്തവര്‍ഷം ജൂണോടെ 200 മില്യണ്‍ കൊവിഡ് വാക്സിന് ഡോസുകള്‍ നിര്‍മിക്കാനാവുമെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ-ഇന്നിന് അയച്ച കത്തിലാണ് ബില്‍ ഗേറ്റ്സ് ഇക്കാര്യം വ്യക്തമാക്കിയത്.
ദക്ഷിണ കൊറിയയുടെ പൂര്‍ണ പിന്തുണ ആവശ്യപ്പെട്ടു കൊണ്ടാണ് ബില്‍ ഗേറ്റ്സിന്റെ കത്ത്. ജൂലൈ 20നാണ് കത്തെഴുതിയത്. എന്നാല്‍ ഇതിന്റെ മറ്റു വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
യു.എസ് ബില്യണയറായ ബില്‍ ഗേറ്റ്സ് കൊവിഡ് വാക്സിന് പരീക്ഷണത്തിനായി 3.6 മില്യണ്‍ ഡോളര്‍ എസ്.കെ ബയോസയന്‍സിന് നല്‍കിയിരുന്നു. കൂടാതെ അസ്ത്രസെനേക്ക എന്ന കമ്പനിയുമായി വാക്സിന് നിര്‍മാണത്തില്‍ ബില്‍ ഗേറ്റ്സ് കരാറിലെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."