HOME
DETAILS

കര്‍ഷക വായ്പകള്‍ക്കുള്ള മൊറട്ടോറിയം: ഉത്തരവിറക്കുക തിരഞ്ഞെടുപ്പിനുശേഷം മാത്രം

  
backup
April 13 2019 | 07:04 AM

morotorium-order-april-last-week

തിരുവനന്തപുരം: കര്‍ഷക ആത്മഹത്യകള്‍ക്ക് പരിഹാരമായും കര്‍ഷകര്‍ക്ക് ആശ്വാസമായും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കര്‍ഷക വായ്പകള്‍ക്കുള്ള മോറട്ടോറിയം ഇതുവരേ പ്രാവര്‍ത്തികമായില്ല.
കാര്‍ഷിക വായ്പകള്‍ക്കും കര്‍ഷകരുടെ കാര്‍ഷികേതര വായ്പകള്‍ക്കും ഡിസംബര്‍ 31 വരെ മോറട്ടോറിയം പ്രഖ്യാപിക്കാന്‍ മാര്‍ച്ച് അഞ്ചിന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. എന്നാല്‍ സമയബന്ധിതമായി ഉത്തരവിറക്കാത്തതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കാന്‍ തയാറായില്ല.

മാസങ്ങള്‍ക്കു മുമ്പ് തന്നെ സര്‍ക്കാര്‍ തീരുമാനം കൈകൊണ്ടിരുന്നുവെങ്കിലും ഇതു സംബന്ധിച്ച തീരുമാനങ്ങള്‍ ഇലക്ഷന്‍ പ്രഖ്യാപിച്ചതോടെ അനിശ്ചിതത്വത്തിലാവുകയായിരുന്നു. മന്ത്രിസഭ തീരുമാനമെടുത്തിട്ടും ഉത്തരവിറക്കാത്തതില്‍ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രിയും മന്ത്രിമാരും അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
ഉടനെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും കര്‍ഷകര്‍ ബുദ്ധിമുട്ടേണ്ടി വരില്ലെന്നുമായിരുന്നു തുടര്‍ന്നുണ്ടായ അധികൃതരുടെ നിലപാട്.
എന്നാല്‍ മൊറട്ടോറിയം നീട്ടിക്കൊണ്ടുള്ള ഉത്തരവ് തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഇറക്കാന്‍ അനുമതി നല്‍കുകയുള്ളൂ വെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഇന്ന് വ്യക്തമാക്കിയത്.
മോറട്ടോറിയം ഒക്ടോബര്‍ വരെയുള്ളത് കൊണ്ട് ഉത്തരവിറക്കേണ്ട അടിയന്തര സാഹചര്യമില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കുന്നു. ഉത്തരവിറക്കേണ്ട സാഹചര്യങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ വിശദീകരണത്തില്‍ കമ്മിഷന്‍ തൃപ്തി രേഖപ്പെടുത്തിയതുമില്ല.

ഇതിന് പിന്നാലെ സര്‍ക്കാര്‍ കമ്മീഷന് നല്‍കിയ വിശദീകരണത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് ചില സംശയങ്ങളും ഉന്നയിച്ചു. അതിന് കഴിഞ്ഞ ദിവസം മറുപടി നല്‍കിയെങ്കിലും കമ്മീഷന് അക്കാര്യത്തില്‍ തൃപ്തി ലഭിച്ചിട്ടില്ല. അതുകൊണ്ട് ഉത്തരവിറക്കാനുള്ള അനുമതി തെരഞ്ഞെടുപ്പിന് ശേഷം മാത്രം നല്‍കിയാല്‍ മതിയെന്നാണ് കമ്മീഷന്റെ ഇപ്പോഴത്തെ നിലപാട്.

ഏപ്രില്‍ 23 ന് ശേഷം ഉത്തരവിറക്കാന്‍ താന്‍ തന്നെ അനുമതി നല്‍കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എം.ടിയുടെ വീട്ടിലെ മോഷണം; ജോലിക്കാരിയും ബന്ധുവും കസ്റ്റഡിയില്‍

Kerala
  •  2 months ago
No Image

ഭാര്യയെ കൊലപ്പെടുത്തി, ഭര്‍ത്താവ് കസ്റ്റഡിയില്‍ 

Kerala
  •  2 months ago
No Image

ആശുപത്രികള്‍, ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, അഭയകേന്ദ്രങ്ങള്‍....ജനജീവിതത്തിന്റെ ഒരടയാളം പോലും ശേഷിപ്പിക്കാതെ ആക്രമണം 

International
  •  2 months ago
No Image

അതിക്രമം.. കയ്യേറ്റം; ഫലസ്തീനെ അദൃശ്യ ഭൂപടമാക്കാനുള്ള തന്ത്രം നടപ്പിലാക്കിയ ഏഴരപ്പതിറ്റാണ്ട്  

International
  •  2 months ago
No Image

സമ്മേളന സ്ഥലത്ത് 'അര്‍ജ്ജുനും മനാഫും', മതേതരത്വത്തിന്റെ അടയാളങ്ങളെന്ന് അന്‍വര്‍; പാര്‍ട്ടി പ്രഖ്യാപനം ഇന്ന്

Kerala
  •  2 months ago
No Image

വംശഹത്യാ കൂട്ടക്കൊലകള്‍ക്ക് വര്‍ഷം തികയാനിരിക്കേ ഗസ്സയില്‍ പള്ളിക്ക് നേരെ ആക്രമണം; 18 ലേറെ മരണം

International
  •  2 months ago
No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago