HOME
DETAILS

ലേബര്‍ കോണ്‍ട്രാക്ട് സമ്പ്രദായം: തുറമുഖത്ത് മറൈന്‍ വിഭാഗം മിന്നല്‍ പണിമുടക്ക് നടത്തി

  
backup
April 27 2017 | 20:04 PM

%e0%b4%b2%e0%b5%87%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be%e0%b4%95%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b8%e0%b4%ae%e0%b5%8d



മട്ടാഞ്ചേരി: കൊച്ചി തുറമുഖത്ത് ലേബര്‍ കോണ്‍ട്രാകട് തൊഴിലാളികളെ പണിയെടുപ്പിക്കാന്‍ കൊണ്ട് വന്നതിനെ തുടര്‍ന്ന് മറൈന്‍ വിഭാഗം മിന്നല്‍ പണിമുടക്ക് നടത്തി .തുടര്‍ന്ന് തുറമുഖ ട്രസ്റ്റ് ചെയര്‍മാന്‍ ട്രേഡ് യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് രാവിലെ ആറിന് തുടങ്ങിയ പണിമുടക്ക് പത്ത് മണിയോടെ അവസാനിപ്പിച്ചത്.ഏകപക്ഷീയമായി ലേബര്‍ കോണ്‍ട്രാക്റ്റില്‍ തൊഴില്‍ ചെയ്യാനായി എത്തിയവരെ പിന്‍വലിക്കാ മെന്നും, തുടര്‍ ചര്‍ച്ചയ്ക്ക് ശേഷമേ തിരുമാനങ്ങള്‍ എടുക്കുകയുള്ളൂ എന്നും ചെയര്‍മാന്‍ ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്ക് നല്‍കിയ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്
                         തുറമുഖത്ത് ലേബര്‍ കോണ്‍ട്രാക്ട് നടപ്പാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായിരിക്കെയാണ് വ്യാഴാഴ്ച രാവിലെ ലേബര്‍ കോണ്‍ട്രാക്റ്റ്ര്‍ പതിനേഴ് തൊഴിലാളികളുമായി മറൈന്‍ വിഭാഗത്തില്‍ തൊഴില്‍ ചെയ്യിപ്പിക്കുന്നതിനായി എത്തിയത്. നിലവില്‍ ലേബര്‍ കോണ്‍ട്രാക്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ റീജിനല്‍ ലേബര്‍ കമ്മീഷണറുടെ ചര്‍ച്ചയില്‍ ഇരിക്കെ ഏകപക്ഷീയമായി ഡെപ്യൂട്ടി കണ്‍സര്‍വേറ്ററാണ് ലേബര്‍ കോണ്‍ട്രാക്ട് നടപ്പാക്കാനുള്ള നീക്കവുമായി മുന്നോട്ട് നീങ്ങുന്നത്.ഇതിനെതിരെ തുറമുഖത്തെ യൂണിയനുകള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
                    നിലവില്‍ തുറമുഖ ട്രസ്റ്റ് കരാര്‍ വ്യവസ്ഥയില്‍ തൊഴിലാളികളെ പണിയെടുപ്പിക്കുന്നുണ്ട്.ഇത് ട്രസ്റ്റ് നേരിട്ടാണ് നിയമനം നടത്തുന്നത്. ഇത് നിലനില്‍ക്കേ തൊഴില്‍ ഇടങ്ങള്‍ ലേബര്‍ കോണ്‍ട്രാക്ട് നല്‍കി പുതിയ തൊഴില്‍ അവസരങ്ങള്‍ ഇല്ലായ്മ ചെയ്യാനാണ് നീക്കം നടത്തുന്നത്.നിലവില്‍ ലേബര്‍ കോണ്‍ട്രാക് നല്‍കിയതനുസരിച്ച് ഒരു തൊഴിലാളിക്ക് 26, 750 രൂപയാണ് ഒരു മാസത്തേയ്ക്ക് തുറമുഖ ട്രസ്റ്റ് നല്‍ക്കുന്നത്.എന്നാല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കരാറുക്കാരന്‍ ഒരു തൊഴിലാളിക്ക് 10,500 രൂപയെ നല്‍ക്കുകയുള്ളൂ. ഇതില്‍ തന്നെ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന മാഫിയകളാണ് കോണ്‍ട്രാക്റ്റ് എന്ന് പറഞ്ഞ് രംഗത്ത് ഉള്ളത്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനായി തുറമുഖ ട്രസ്റ്റ് നേരിട്ട് തൊഴിലാളികളെ കരാര്‍ വ്യവസ്ഥയില്‍ പണി എടുപ്പിക്കാമെന്നിരിക്കെ ലേബര്‍ കോണ്‍ട്രാക്റ്റ് നടപ്പാക്കാന്‍ ശ്രമിച്ചത് ദുരുദ്ദേശ പരമാണെന്നന്നാണ് വിലയിരുത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിത ഡോക്ടറുടെ ബലാത്സംഗക്കൊല; മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട; 19500 ലിറ്റര്‍ പിടികൂടി

Kerala
  •  3 months ago
No Image

സിബി ഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് 49 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശിനികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വയനാട് ദുരന്തഭൂമിയിലെ സേവനം; എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാര്‍ക്ക് സമസ്തയുടെ സ്‌നേഹാദരം

Kerala
  •  3 months ago
No Image

നാലുവയസുകാരിയുടെ കൊലപാതകം; അമ്മയുടെ കാമുകന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി

Kerala
  •  3 months ago
No Image

കാഞ്ഞങ്ങാട് ട്രെയിനിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

വണ്ടൂര്‍ നടുവത്ത് മരണപ്പെട്ട യുവാവിന് നിപ ബാധയെന്ന് സംശയം

Kerala
  •  3 months ago
No Image

കുവൈത്ത് മുന്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹ് അന്തരിച്ചു

Kuwait
  •  3 months ago
No Image

പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50 വയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

യെച്ചൂരി ഇനി ഓര്‍മ; ഭൗതികശരീരം വൈദ്യപഠനത്തിനായി എയിംസിന് കൈമാറി

National
  •  3 months ago