HOME
DETAILS

സര്‍ക്കാരിനെ വെട്ടിച്ച് പ്ലാസ്റ്റിക് സഞ്ചികളുടെ വില്‍പന വര്‍ദ്ധിക്കുന്നു

  
backup
July 14, 2018 | 8:54 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%b5%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-2

ചങ്ങനാശേരി: സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങളില്‍ സാധനങ്ങള്‍ മേടിക്കാനെത്തുന്ന ആളുകളോട് പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് പണം ഈടാക്കുന്നത് സര്‍ക്കാരിനെ വെട്ടിച്ച്.15 മൈക്രോണില്‍ കൂടുതലുള്ള പ്ലാസ്റ്റിക് സഞ്ചികള്‍ കടകളില്‍ ഉപയോഗിക്കണമെങ്കില്‍ അതത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ നിശ്ചിതഫീസ് അടച്ച് അനുവാദം വാങ്ങണമെന്നാണ് നിയമം. മൂന്ന് വര്‍ഷം മുമ്പ് കര്‍ശനമായി നടപ്പിലാക്കിയ പ്ലാസ്റ്റിക് മാനേജ്‌മെന്റ് റൂള്‍ അനുസരിച്ച് നഗരസഭാ പരിധിയില്‍ പ്ലാസ്റ്റിക് സഞ്ചികള്‍ ഉപയോഗിക്കുന്ന വ്യാപാരികള്‍ 4200 രൂപ അടയ്‌ക്കേണ്ടതുണ്ട്. എന്നാല്‍ നഗരസഭയില്‍ ഇന്നേവരെ ഒരു വ്യാപാരികള്‍ ഈ തുക അടച്ചിട്ടില്ലന്നാണ് അറിയുന്നത്.

അതേസമയം കടകളിലെത്തുന്ന ജനങ്ങളെ പിഴിയുന്നതിന് ഒരു കുറവുമില്ല. പല സൂപ്പര്‍മാര്‍ക്കറ്റുകളിലും അഞ്ച് മുതല്‍ പത്ത് രൂപാ വരെ പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് ഈടാക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ കടകളിലും ഹോട്ടലുകളിലും 51 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക്കിന്റെ ഉപയോഗവും ഏറിവരികയാണ്. ഒന്നു രണ്ട് തവണ നഗരസഭ നടത്തിയ പരിശോധനയില്‍ ഇത്തരം പ്ലാസ്റ്റിക് സഞ്ചികള്‍ പിടിച്ചെടുത്തുവെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കെതിരെ പുതിയ പദ്ധതിപ്രവര്‍ത്തനങ്ങളുമായി നഗരസഭ മുന്നോട്ട് വരവെയാണ് വ്യാപാരികള്‍ നിയമാനുസ്യതമല്ലാത്ത വില്‍പ്പന പൊടിപൊടിക്കുന്നത്.
പ്ലാസ്റ്റിക് വിറ്റ് വ്യാപാരികള്‍ പണം കൊയ്യുമ്പോഴും പരിസ്ഥിതിയ്ക്ക് ദോഷം ചെയ്യാതെ ഇവ ശേഖരിച്ച് സംസ്‌കരിക്കാനുള്ള ഉത്തരവാദിത്തം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കെത്തിയിരിക്കുകയാണ്. സംസ്‌കരണത്തിനായി പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് ജനങ്ങളില്‍ നിന്നും പണം മേടിക്കാന്‍ നഗരസഭയ്ക്കാവില്ല. അതുകൊണ്ടുതന്നെ പ്ലാസ്റ്റിക് സഞ്ചികള്‍ വില്‍ക്കുന്ന വ്യാപാരികളില്‍ നിന്ന് നിയമപ്രകാരമുള്ള തുക ഈടാക്കുന്നത് കര്‍ക്കശമാക്കണമെന്ന് നാട്ടുകാര്‍ പറയുന്നു.
നഗരസഭയ്ക്കു വെളിയില്‍ നിന്നും മൊത്തമായി എടുക്കുന്ന സഞ്ചികളാണ് മാര്‍ക്കറ്റിലും മറ്റ് തിരക്കുള്ള കടകളിലും കൂടുതലും ഉപയോഗിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭാൽ ഷാഹി ജുമാ മസ്ജിദ് തർക്കം: കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് 25-ലേക്ക് മാറ്റി; സുപ്രിം കോടതി സ്റ്റേ തുടരും

National
  •  3 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവനങ്ങൾ അൽഹിന്ദ് വഴി; ജൂലൈ 22 മുതൽ 16 സെന്ററുകളിൽ സേവനം ലഭ്യം

uae
  •  3 days ago
No Image

ട്രെയിന്‍ തടഞ്ഞു; റോഡ് ഉപരോധിച്ചു; രാഹുല്‍ ഗാന്ധിയുടെ അറസ്റ്റിനെ തുടര്‍ന്ന് കേരളത്തിലും കോണ്‍ഗ്രസ് പ്രതിഷേധം

latest
  •  3 days ago
No Image

നിതിൻരാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്; നിലവിലെ അന്വേഷണ സംഘത്തെ പൂർണ്ണമായി മാറ്റി ആഭ്യന്തര വകുപ്പ്

Kerala
  •  3 days ago
No Image

ഖാർഗെയുടെ പിറന്നാളെന്ന വ്യാജേന വിളിപ്പിച്ചു; രാഹുലിന്റെയും സംഘത്തിന്റെയും 'സീക്രട്ട് ഓപറേഷനിൽ' ഞെട്ടി കേന്ദ്രസർക്കാർ

National
  •  3 days ago
No Image

അടിമാലിയിൽ അൽഫാമിന്റെ വലിപ്പത്തെ ചൊല്ലി ഹോട്ടൽ ജീവനക്കാരും വിനോദസഞ്ചാരികളും തമ്മിൽ കയ്യാങ്കളി; 3 പേർക്ക് പരുക്ക്, 3 പേർ അറസ്റ്റിൽ

Kerala
  •  3 days ago
No Image

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം;  അറസ്റ്റ് ചെയ്ത രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ വിട്ടയച്ചു

latest
  •  3 days ago
No Image

വിവാഹം നടക്കാൻ പെൺകുട്ടിയുടെ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ക്രൂരമർദനം: പ്രധാന പ്രതി പിടിയിൽ

Kerala
  •  3 days ago
No Image

സി.ജെ.പിക്ക് പിന്‍തുണ; മാനവീയം വീഥിയില്‍ വന്‍ പ്രതിഷേധം നടത്താന്‍ യുവാക്കള്‍

latest
  •  3 days ago
No Image

കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; പുതിയ പദ്ധതിയുമായി ദുബൈ മുനിസിപ്പാലിറ്റി

Kuwait
  •  3 days ago


No Image

രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾക്ക് നേരെ ഡൽഹി പൊലിസിന്റെ അതിക്രമം; നാളെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ മാർച്ച് നടത്താൻ കെ.പി.സി.സി ആഹ്വാനം

National
  •  3 days ago
No Image

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനകേസ്' അട്ടിമറി ആരോപണം; വിശദീകരണം നല്‍കി എ.ഡി.ജി.പി. എം.ആര്‍ അജിത് കുമാര്‍

latest
  •  3 days ago
No Image

മീനിൽ ഉപ്പില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയ സംഭവം: പ്രചാരണം തെറ്റെന്ന് പ്രതി; വനിതാ ജീവനക്കാരിയെ അധിക്ഷേപിച്ചത് ചോദ്യം ചെയ്തതെന്ന് വെളിപ്പെടുത്തൽ

Kerala
  •  3 days ago
No Image

വഖ്ഫ് ബോർഡ് വിഷയത്തിൽ സർക്കാറിന് തിരിച്ചടിയുണ്ടായില്ല- എൻ.ഷംസുദ്ദീൻ; തർക്കം നിലനിൽക്കുമ്പോൾ ബോർ‍ഡ് യോ​ഗം ചേരുന്നത് ശരിയല്ലെന്നും അദ്ദേഹം

latest
  •  3 days ago