ഡോ.ജില്‍സ് ജോര്‍ജിന്റെ സസ്പെന്ഷന് പിന്‍വലിക്കണം: ഐ.എം.എ
കൊച്ചി:കളമശ്ശേരി മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ച കേസില്‍ മെഡിസിന് വിഭാഗം മേധാവി ഡോ. ജില്‍സ് ജോര്‍ജിനെ വീണ്ടും സസ്പെന്‍ഡ് ചെയ്ത നടപടിയെ യാതൊരുകാരണവശാലും അംഗീകരിക്കാനാവില്ലെന്ന് ഐ.എം.എ പ്രസിഡന്റ് ഡോ.എം.നാരായണന്.
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതമൂലം മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിക്കാനിടയായ സംഭവത്തില്‍ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യപ്പെടുകയും, തുടര്‍ന്ന് തിരികെ സര്‍വ്വീസില്‍ പ്രവേശിക്കുകയും ചെയ്ത ഡോ.ജില്‍സ് ജോര്‍ജിനെ വീണ്ടും സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. മെഡിക്കല്‍ കോളേജിന്റെ ബാലാരിഷ്ടതകള്‍ പരിഹരിക്കപ്പെടുന്നതിന് നടപടി സ്വീകരിക്കുന്നതിനുപകരം ഒരാളെ ബലിയാടാക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്നും,ഡോ.ജില്‍സ് ജോര്‍ജിനെ എത്രയും പെട്ടെന്ന് സര്‍വീസില്‍ തിരിച്ചെടുക്കണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."