HOME
DETAILS
MAL
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രിക്കണം: കേരളാ കോണ്‍ഗ്രസ്
backup
July 14 2018 | 20:07 PM
ചേര്‍ത്തല: പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തി വിലനിയന്ത്രിക്കുവാനുള്ള നടപടി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (സ്കറിയാ തോമസ് വിഭാഗം) ആവശ്യപ്പെട്ടു. അരൂര്‍ ബ്ലോക്ക് കണ്വന്ഷന് പാര്‍ട്ടി ചെയര്മാന് സ്കറിയാ തോമസ് ഉദ്ഘാടനം ചെയ്തു. സെബാസ്റ്റിന് കല്ലുതറ അധ്യക്ഷനായി. മുക്കം ബേബി, ജോജോ, സോമന്, ജോര്‍ജ് ജോസഫ്, അവിലാകൃഷ്ണന്, സോണി, ഷാജി കടമല സംസാരിച്ചു. അരുര് ബ്ലോക്ക് ഭാരവാഹികളായി സെബാസ്റ്റിന് കല്ലുതറ (പ്രസിഡന്റ്), റിയാസ് മണ്ണലങ്ങാടി (സെക്രട്ടറി), സുനില്‍ എസ് നായര്‍ (വൈസ് പ്രസിഡന്റ്), ശാരത (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."