സ്പിരിറ്റ് കടത്തിയ കേസിലെ പ്രതി അഞ്ചു വര്‍ഷത്തിനുശേഷം പിടിയില്‍
ചാലക്കുടി: അഞ്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ് സ്പിരിറ്റു കടത്തിയ കേസിലെ പ്രതിയെ ചാലക്കുടി ഡിവൈ.എസ്.പി കെ. ലാല്ജിയും സംഘവും തിരുവനന്തപുരം കന്യാകുമാരി ജില്ലാ അതിര്‍ത്തിയില്‍നിന്ന് പിടികൂടി.
തിരുവനന്തപുരം നെയ്യാറ്റിന്‍കര വില്ലേജില്‍ വെള്ളറട സ്വദേശി ചാരുംകുഴി വീട്ടില്‍ വെള്ളയ്യന് എന്ന നിതീഷ് (30) ആണ് പിടിയിലായത്.
അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നന്തിക്കരയില്‍ വച്ച് അമിത വേഗത്തില്‍ വന്ന കാര്‍ പിടികൂടുന്ന സമയത്ത് സ്പിരിറ്റ് കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഡ്രൈവറായ പ്രതി ഓടി രക്ഷപ്പെട്ടു.
പരിശോധനയില്‍ വലിയ കന്നാസുകളില്‍ നിറച്ച നിലയില്‍ ആയിരത്തോളം ലിറ്റര്‍ സ്പിരിറ്റ് പിടികൂടുകയും ജീപ്പിലുണ്ടായിരുന്ന മറ്റു രണ്ടു തിരുവനന്തപുരം സ്വദേശികളെ അറസ്റ്റും ചെയ്തിരുന്നു.
ഇവരില്‍ നിന്നും കിട്ടിയ വിവരമനുസരിച്ചാണ് കുപ്രസിദ്ധ ക്രിമിനല്‍ വെള്ളയ്യന് എന്ന നിതീഷാണ് ഡ്രൈവറെന്ന് മനസിലായത്.
ഒരു മാസം മുന്‍പ് ബംഗളൂരു കേന്ദ്രീകരിച്ച് തട്ടിപ്പു നടത്തുന്ന സംഘത്തിനൊപ്പം പിടിയിലായ തിരുവനന്തപുരം സ്വദേശിയെ ഡിവൈ.എസ്.പി കെ. ലാല്‍ജി ചോദ്യം ചെയ്തതോടെയാണ് നിതീഷ് ബംഗളൂരില്‍ ഉണ്ടെന്ന സൂചന പൊലിസിനു ലഭിക്കുന്നത്.
തുടര്‍ന്ന് ഇയാളെ പിടികൂടുന്നതിന് ക്രൈം സ്ക്വാഡ് അംഗങ്ങളെ നിയോഗിച്ചതിന്റെ ഫലമായാണ് നിതീഷ് പിടിയിലാവുന്നത്.
പുതുക്കാടെത്തിച്ച് നിതീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലില്‍ നിതീഷിനെതിരേ വധശ്രമം, അടിപിടി, സ്പിരിറ്റ് കടത്ത് മുതലായ എട്ടോളം കേസുകളുണ്ടെന്ന് മനസിലായിട്ടുണ്ട്.
വൈദ്യ പരിശോധനയ്ക്കും ശേഷം നിതീഷിനെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."