സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ സി.പി.എം- ബി.ജെ.പി ധാരണ: മുല്ലപ്പള്ളി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ ധാരണയുണ്ടാക്കിയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
രാജ്യദ്രോഹ കേസിന്റെ അന്വേഷണം എത്തിനില്‍ക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫിസിലാണ്. മുഖ്യമന്ത്രിയുടെ വിശ്വസ്തരിലേക്കാണ് സംശയത്തിന്റെ വിരല്‍ നീളുന്നത്. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമവും നടക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ആരുടെയോ ഉത്തരവിനായി കാത്തു നില്‍ക്കുന്നു.
പ്രധാനമന്ത്രിയും അമിത് ഷായും അജിത് ഡോവലുമടങ്ങുന്ന മൂവര്‍ സംഘമാണ് ഡല്‍ഹിയില്‍ നിന്ന് ഈ കേസ് നിയന്ത്രിക്കുന്നത്.ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള രാഷ്ട്രീയ നീക്കുപോക്ക് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് നടക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. സി.ബി.ഐ അന്വേഷണം നടത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് താല്‍പര്യമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."