പല ക്ലസ്റ്ററുകളിലും കൊവിഡ് വ്യാപന തോത് കൂടിവരുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: ഭീഷണി ഉയര്‍ത്തിയ പല ക്ലസ്റ്ററുകളിലും കൊവിഡ് വ്യാപന തോത് കൂടിവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ക്ലസ്റ്ററുകളുടെ എണ്ണം കൂടുകയാണ്. വിവിധ തലങ്ങളില്‍ രോഗപ്രതിരോധവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. രാഷ്ട്രീയപ്പാര്‍ട്ടി നേതൃത്വങ്ങളുമായും ആരോഗ്യ വിദഗ്ധരമായും പത്രാധിപരുമായും ചര്‍ച്ച നടത്തി. നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നാണ് പൊതു അഭിപ്രായമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇപ്പോള്‍ സംസ്ഥാനത്ത് 101 കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ (സി.എഫ്.എല്‍.ടി.സി) പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ 12,801 കിടക്കകളുണ്ട്. 45 ശതമാനം കിടക്കകളില്‍ ഇപ്പോള്‍ ആളുകളുണ്ട്. രണ്ടാം ഘട്ടത്തില്‍ 201 സി.എഫ്.എല്‍.ടി.സികളാണ് കൂട്ടിച്ചേര്‍ക്കുക. 30,598 കിടക്കകളാണ് ഇവിടെ തയാറാക്കിയിട്ടുള്ളത്. മൂന്നാം ഘട്ടത്തിലേക്ക് 36,400 കിടക്കകളുള്ള 480 സി.എഫ്.എല്‍.ടി.സികള്‍ കണ്ടെത്തി. കൊവിഡ് ബ്രിഗേഡിലേക്ക് 1,571 പേര്‍ക്കു പരിശീലനം നല്‍കി.ഇനിയുള്ള നാളുകളില്‍ രോഗവ്യാപനം വര്‍ധിക്കുമെന്നാണു കാണുന്നത്. അതു നേരിടുകയാണ് സി.എഫ്.എല്‍.ടി.സികള്‍ ഒരുക്കുന്നതിലൂടെയും മനുഷ്യവിഭവ ശേഷി കണ്ടെത്തുന്നതിലൂടെയും ചെയ്യുന്നത്. ആരോഗ്യ സര്‍വകലാശാലയുടെ കോഴ്‌സുകള്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളെ സി.എഫ്.എല്‍.ടി.സികളില്‍ നിയോഗിക്കാം. ഇങ്ങനെ നിയോഗിക്കപ്പെടുന്നവര്‍ക്കു താമസസൗകര്യവും മറ്റും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഒരുക്കും.പരിശോധനാഫലങ്ങള്‍ വൈകുന്നെന്ന പരാതിയില്‍ ഉടന്‍ പരിഹാരം കാണണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ പരിശോധനാഫലം നല്‍കാനാണു നിര്‍ദേശം. മരിച്ചവരുടെ പരിശോധനാഫലം ഒട്ടും വൈകരുതെന്നു നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."