ആരബിള്‍ ഭൂമി: വനം വകുപ്പിന്റെ വിവാദ ഉത്തരവ് മന്ത്രി അന്വേഷിക്കും
തിരുവല്ല: താമസത്തിനും കൃഷിക്കുമായി റവന്യൂ വകുപ്പ് വിട്ടുനല്‍കിയ ഭൂമി (ആരബിള്‍ ഭൂമി) റിസര്‍വ് വനമായി കാണണമെന്ന വനം വകുപ്പിന്റെ വിവാദ ഉത്തരവു സംബന്ധിച്ച് മന്ത്രി കെ. രാജു അന്വേഷിക്കും.
നിലവില്‍ തേക്ക്, ചന്ദനം, കരിമരം, എബണി എന്നിവ ഒഴികെയുള്ളവ ഇത്തരം ഭൂമിയില്‍ നിന്ന് മുറിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നിലനില്‍ക്കേ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (സി.സി.എഫ്.) പുതിയ ഉത്തരവ് ഇറക്കാനുണ്ടായ സാഹചര്യവും മന്ത്രി പരിശോധിക്കും.
ഉത്തരവ് നടപ്പായാല്‍ ഇത്തരം ഭൂമിയില്‍ കൃഷി ചെയ്ത റബര്‍ മരങ്ങള്‍ പോലും വെട്ടിനീക്കാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടാകും.
സംഭവം വിവാദമായതോടെ രാജു ഏബ്രഹാം എം.എല്‍.എ അടക്കമുള്ളവര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് അന്വേഷിക്കാമെന്ന് മന്ത്രി നിലപാടെടുത്തത്. റിസര്‍വ് വനമെന്ന കാരണത്താല്‍ നിരവധിപേര്‍ക്ക് പട്ടയം നിഷേധിക്കപ്പെടുന്ന സ്ഥിതിയുമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."