HOME
DETAILS

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

  
backup
July 18 2016 | 02:07 AM

parliament-monsoon-session-starts-today

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനം ഇന്നു തുടങ്ങും. സമ്മേളനത്തിനു മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനംചെയ്തു. ഇന്നലെ വൈകിട്ട് ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജനും പ്രത്യേക സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തിരുന്നു. സമ്മേളനത്തിനു തൊട്ടുമുന്‍പ് ഇന്നുരാവിലെ കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേര്‍ന്നു സഭയില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ആവിഷ്‌കരിക്കും. അടുത്തമാസം 12നാണ് സമ്മേളനം സമാപിക്കുന്നത്. സുപ്രധാന ജി.എസ്.ടി ബില്‍ ഉള്‍പ്പെടെ 25 ബില്ലുകളാണ് സമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കുന്നത്.


ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വം, ജമ്മുകശ്മിരില്‍ പ്രക്ഷോഭകര്‍ക്കു നേരെയുള്ള സൈനിക നടപടികള്‍, ഏകസിവില്‍കോഡ്, സംഘപരിവാര്‍ നേതാക്കളുടെ വിവാദ പ്രസ്താവനകള്‍, അരുണാചല്‍ പ്രദേശിലെ സംഭവവികാസങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം സര്‍ക്കാരിനെതിരേ ആഞ്ഞടിക്കും.
ജി.എസ്.ടി അടക്കമുള്ള ബില്ലുകള്‍ പാസാക്കാന്‍ എല്ലാകക്ഷികളും പിന്തുണക്കണമെന്ന് സര്‍വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി വിവിധ കക്ഷിനേതാക്കളോട് അഭ്യര്‍ഥിച്ചു. ജി.എസ്.ടി ബില്ല് ദേശീയ പ്രാധാന്യമുള്ള ബില്ലാണ്. ഈ ബില്ലിന്റെ ക്രെഡിറ്റ് ആര്‍ക്കു കിട്ടുമെന്നതല്ല പ്രശ്‌നം. ജനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും നമുക്ക് ചര്‍ച്ചചെയ്യാം. വിഷയങ്ങളില്‍ മറ്റെന്തിനേക്കാളും രാജ്യതാല്‍പ്പര്യത്തിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. വിഷയത്തില്‍ അര്‍ഥവത്തായ ചര്‍ച്ചയാണ് ആവശ്യം. ഏതുവിധത്തിലുള്ള ചര്‍ച്ചക്കും സര്‍ക്കാര്‍ ഒരുക്കമാണെന്നും അദ്ദേഹം അറിയിച്ചു.


ബില്ലുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് മുഖ്യപ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസ് അറിയിച്ചതിനാല്‍ ജി.എസ്.ടി ബില്ല് നടപ്പുസമ്മേളനത്തില്‍ പാസാവുമെന്ന് ഏറെക്കുറേ ഉറപ്പാണ്. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കളുമായി സര്‍ക്കാര്‍ വീണ്ടും ചര്‍ച്ചനടത്തുന്നുണ്ട്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനും സംസ്ഥാനസര്‍ക്കാരുകള്‍ക്കിടയിലും വിശ്വാസ്യതയില്ലായ്മ നിലനില്‍ക്കുന്നുണ്ടെന്ന് രാജ്യസഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു.
സഭ തടസപ്പെടുത്തില്ലെന്നും ബില്ലുകള്‍ പാസാക്കുന്നതിനോട് സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിനു മുമ്പാകെ ശക്തമായ കരടുനിര്‍ദേശം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് രാജ്യസഭയിലെ മറ്റൊരു കോണ്‍ഗ്രസ് അംഗം ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് അരുണാചലില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുകയും പിന്നീട് സുപ്രിംകോടതി അതു റദ്ദാക്കുകയുംചെയ്തത് കോണ്‍ഗ്രസ് സഭയില്‍ ഉന്നയിക്കുമെന്ന് ഉറപ്പായിരിക്കെ, ഇക്കാര്യം സൂചിപ്പിച്ച് എല്ലാ വിഷയങ്ങളും നമുക്ക് ചര്‍ച്ച ചെയ്യാമെന്ന് കേന്ദ്രമന്ത്രി അനന്ത്കുമാര്‍ അറിയിച്ചു. പ്രധാനമന്ത്രിയെക്കൂടാതെ കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അരുണ്‍ജെയ്റ്റ്‌ലി, അനന്ത്കുമാര്‍, കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ആനന്ദ് ശര്‍മ, എന്‍.സി.പി നേതാവ് താരീഖ് അന്‍വര്‍, ഡി.പി ത്രിപാഡി, സമാജ് വാദി പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാള്‍, ബി.എസ്.പി നേതാവ് സതീഷ് മിശ്ര, സി.പി.എം നേതാവ് സീതാറാം യെച്ചൂരി പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാന സ്‌കൂള്‍ കായികമേള:  ഗെയിംസ് മത്സരങ്ങള്‍ ഇന്ന് 

Others
  •  a month ago
No Image

യഹ്‌യ സിന്‍വാര്‍ അവസാനമായി ഭക്ഷണം കഴിച്ചത് വധിക്കപ്പെടുന്നതിന് മൂന്നു ദിവസം മുന്‍പ്

International
  •  a month ago
No Image

പി.പി ദിവ്യയുടെ ജാമ്യഹരജി ഇന്ന് പരിഗണിക്കും

Kerala
  •  a month ago
No Image

തെരഞ്ഞെടുപ്പിന് ബി.ജെ.പി എത്തിച്ചത് 41 കോടി' കൊടകര കുഴല്‍പ്പണക്കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പൊലിസ് നല്‍കിയ കത്ത് പുറത്ത്

Kerala
  •  a month ago
No Image

സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറി സ്വാതന്ത്ര്യം; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-04-11-2024

PSC/UPSC
  •  a month ago
No Image

ലോക്കൽ സമ്മേളനത്തിൽ അവഹേളനം; സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റിയംഗം പാ‍ർട്ടിവിട്ടു

Kerala
  •  a month ago
No Image

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പൊലിസ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷിക്കാം; ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി തായ്‌ലന്‍ഡ്

latest
  •  a month ago
No Image

'ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗത്തിലെത്താം'; യുവാവ് ആത്മഹത്യ ചെയ്തു

National
  •  a month ago