HOME
DETAILS

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണില്ല

  
backup
July 28 2020 | 04:07 AM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3-%e0%b4%b2

 

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പൊലിസ് സാന്നിധ്യം കൂടുതല്‍ ശക്തമാക്കും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണമെന്ന ആരോഗ്യ വകുപ്പിന്റെ ശുപാര്‍ശ ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം തള്ളി. വിഡിയോ കോണ്‍ഫറന്‍സ് വഴി ചേര്‍ന്ന മന്ത്രിസഭായോഗമാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ അപ്രായോഗികമാണെന്ന വിലയിരുത്തലിലെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലുയര്‍ന്ന അഭിപ്രായങ്ങളും വിദഗ്ധരുടെ നിര്‍ദേശങ്ങളും കൂടി പരിഗണിച്ചാണ് തീരുമാനം. ജനജീവിതം സ്തംഭിപ്പിച്ചുള്ള സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ജനവികാരം എതിരാക്കുമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. സമ്പൂര്‍ണ അടച്ചിടല്‍ ജനജീവിതത്തെ കൂടുതല്‍ ദുരിതത്തിലാക്കുമെന്ന് വിലയിരുത്തിയ മന്ത്രിസഭായോഗം, തീവ്ര രോഗബാധയുള്ള സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായും കൃത്യമായും നടപ്പാക്കാനും തീരുമാനിച്ചു. സമ്പര്‍ക്കം വഴി രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഒരു എക്‌സിറ്റ് ഒരു എന്‍ട്രി പോയിന്റുകളെന്നത് തുടരും. ക്ലസ്റ്ററുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരും. വാണിജ്യകേന്ദ്രങ്ങളില്‍ കൂടുതല്‍ പരിശോധനകളും നിയന്ത്രണങ്ങളുമേര്‍പ്പെടുത്തും.
തീരദേശങ്ങളില്‍ രോഗവ്യാപനം നിയന്ത്രിക്കാന്‍ ഇപ്പോള്‍ തലസ്ഥാനത്തെ മൂന്ന് തീരപ്രദേശങ്ങളില്‍ നടപ്പിലാക്കിയത് മറ്റിടങ്ങളിലും നടപ്പിലാക്കാം. ഇതില്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് അവരുടെ പ്രദേശങ്ങളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ആലോചിച്ച് തീരുമാനമെടുക്കാം.
കണ്ടെയ്ന്‍മെന്റ് സോണുകളിലെ കടകള്‍ തുറക്കുന്നതിലടക്കം ജില്ലാതലത്തില്‍ തീരുമാനമെടുക്കാം. ഓരോ പ്രദേശത്തിന്റെയും പൊതുസാഹചര്യം പരിഗണിച്ച് ജില്ലയുടെ ചുമതലയുള്ള മന്ത്രിയും കലക്ടറുമുള്‍പ്പെട്ട ജില്ലാതല സമിതിക്ക് ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കാം. നിലവിലുള്ള ക്ലസ്റ്ററുകള്‍ക്കു പുറത്തും രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് മന്ത്രിസഭ വിലയിരുത്തി. ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലും പൊലിസുദ്യോഗസ്ഥര്‍ക്കിടയിലും രോഗം വ്യാപിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നതായി വിലയിരുത്തിയ മന്ത്രിസഭായോഗം, കൂടുതല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് നിര്‍ദേശം നല്‍കി.
ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലിസുദ്യോഗസ്ഥര്‍ക്കും മാത്രമായി എല്ലാ ജില്ലകളിലും പ്രത്യേകം ഫസ്റ്റ്‌ലൈന്‍ ട്രീറ്റ് മെന്റ് സെന്ററുകള്‍ തുടങ്ങാനും കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പൊലിസ് സാന്നിധ്യം കൂടുതല്‍ ശക്തമാക്കാനും മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചുള്ള രോഗവ്യാപനം തടയാന്‍ ശക്തമായ പരിശോധന നടത്താനും തീരുമാനിച്ചു.
വരുംദിവസങ്ങളില്‍ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയാകുമെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ടും മന്ത്രിസഭായോഗം പരിഗണിച്ചു. ഈ നിലയില്‍ പോയാല്‍ ചിലപ്പോള്‍ കൈവിട്ടുപോകുമെന്നാണ് മന്ത്രിസഭയുടെ വിലയിരുത്തല്‍.
തദ്ദേശ സ്ഥാപനങ്ങള്‍ക്കു കീഴില്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ അടിയന്തിരമായി തുടങ്ങണമെന്നും ഓരോ സെന്ററിലും മതിയായ ആരോഗ്യപ്രവര്‍ത്തകരെ ഉറപ്പുവരുത്തണമെന്നും മന്ത്രിസഭ നിര്‍ദേശം നല്‍കി. നിലവിലുള്ള പരിശോധന ഇരട്ടിയാക്കാനും തീരുമാനിച്ചു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  37 minutes ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  an hour ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  an hour ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  2 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  4 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  4 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  4 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  4 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  4 hours ago