മലമ്പുഴ ഡാമിലെ ജലം ശുദ്ധം കോളിഫാം ബാക്ടീരിയകള്‍ കണ്ടെത്താനായില്ല
പാലക്കാട്: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ പരിശോധനയില്‍ ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസ്സായ മലമ്പുഴ ഡാമിലെ ജലത്തില്‍ കോളിഫാം ബാക്ടീരിയ ഇല്ലെന്ന് കണ്ടെത്തിയതായി എന്‍വയന്‍മെന്റ് എന്‍ജിനീയര്‍ ബി.ബിജു അറിയിച്ചു.
ജില്ലാ കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തിയത്. കഴിഞ്ഞ നാല് മാസമായി ഡാമിലെ ജലത്തിലെ ബാക്ടീരിയയുടെ അളവ് നിരീക്ഷിച്ചിരുന്നു. മാര്‍ച്ച് മൂന്നിന് കോലിഫാം ബാക്ടീരിയയുടെ അളവ് 300 ആയിരുന്നു.
പകര്‍ച്ചവ്യാധിയുണ്ടാവാനുള്ള സാഹചര്യം മുന്‍കൂട്ടി കണ്ട് ജില്ലാ കലക്ടര്‍ പ്രദേശവാസികളുടെയും ജനപ്രതിനിധികളുടയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് ചേര്‍ത്തു. ഡാമില്‍ കുളിക്കുന്നതിനും കന്നുകാലികളെ കെട്ടുന്നതിനും വിലക്കേര്‍പ്പെടുത്തിയിരുന്നു.
കരുതല്‍ നടപടികള്‍ സ്വീകരിച്ചതിന് ശേഷം കോളിഫാമിന്റെ അളവ് 120 ആയി കുറഞ്ഞു. പിന്നീട് ഏപ്രില്‍ 24ന് നടത്തിയ പരിശോധനയില്‍ കോളിഫാമിന്റെ സാന്നിധ്യമില്ലെന്നും വ്യക്തമായി. ജലസേചന വകുപ്പ് കൃത്യമായ നിരീക്ഷണവും നിര്‍ദേശവും നല്‍കിയതോടെ വ്യാവസായികാടിസ്ഥാനത്തില്‍ വളര്‍ത്തി ഡാമില്‍ മേയാന്‍ വിട്ടിരുന്ന പോത്തുകളെ ലോറികളില്‍ ഉടമസ്ഥര്‍ കയറ്റിക്കൊണ്ടുപോയിരുന്നു. പ്രദേശവാസികള്‍ ഡാം പരിസരത്ത് പശുക്കളെ അഴിച്ചുവിടുന്നതും അവസാനിപ്പിച്ചു. ഇതോടെയാണ് കോളിഫാം സാന്നിധ്യമില്ലാതായത്. ജനസേചന വകുപ്പ് നിരീക്ഷണം തുടരുമെന്നും കന്നുകാലികളെ കണ്ടാല്‍ പിടികൂടുമെന്നും ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.എന്‍.ശിവദാസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."