എ.കെ.ടി.എ ജില്ലാ കണ്‍വന്‍ഷന്‍
കല്‍പ്പറ്റ: ആള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കണ്‍വന്‍ഷന്‍ കല്‍പ്പറ്റ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്നു. സംസ്ഥാന ട്രഷറര്‍ എം.ഡി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് യു.കെ പ്രഭാകരന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.കെ ബേബി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ആര്‍. ദേവയാനി കണക്കും അവതരിപ്പിച്ചു. കണ്‍വന്‍ഷനില്‍ തയ്യല്‍ തൊഴിലാളികളുടെ റിട്ടയര്‍മെന്റ് ആനുകൂല്യം വര്‍ധിപ്പിക്കുക, തയ്യല്‍ തൊഴിലാളികള്‍ക്ക് ലഭിച്ചു കൊണ്ടിരുന്ന റേഷന്‍ പുനഃസ്ഥാപിക്കുക, വരള്‍ച്ച, കാര്‍ഷിക വിലത്തകര്‍ച്ച മൂലം ദുരിതം അനുഭവിക്കുന്ന തയ്യല്‍ തൊഴിലാളികളുടേതടക്കമുള്ള കടങ്ങള്‍ എഴുതിത്തള്ളുക, റെഡിമെയ്ഡ് ഇറക്കുമതിയുടെ നികുതിയില്‍ ഒരു ശതമാനം ക്ഷേമനിധിക്ക് കൈമാറുക, രാത്രി യാത്രാ നിരോധനം അടിയന്തിരമായി പരിഹരിക്കുക തുടങ്ങിയ പ്രമേയങ്ങളും പാസാക്കി. ജില്ലാ ജോയിന്റ് സെക്രട്ടറി ബഞ്ചമിന്‍ സ്വാഗതവും ശിവകുമാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."