കേരള ജനതയുടെ ബുദ്ധിശക്തിയെ പരിഹസിക്കുന്നതെന്ന് ആന്റണി
തൃശൂര്‍: ശബരിമലയിലെ വിശ്വാസവും ആചാരവും സംരക്ഷിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോഴിക്കോട്ടെ പ്രസംഗം കേരളജനതയുടെ ബുദ്ധിശക്തിയെ പരിഹസിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ ആന്റണി.
തൃശൂര്‍ പ്രസ്‌ക്ലബിന്റെ 'രാഷ്ട്രീയം പറയാം' സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയുടെ നാടകം കേരളത്തില്‍ ഓടില്ല. സുപ്രിംകോടതിയില്‍ കേസ് പരിഗണിച്ചപ്പോള്‍ ഒന്നുംപറയാതിരുന്ന സര്‍ക്കാരാണ് ഇനിയൊരു അവസരം നല്‍കിയാല്‍ ശബരിമലയിലെ വിശ്വാസവും ആചാരവും സംരക്ഷിക്കാമെന്ന് പറയുന്നത്. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് ബി.ജെ.പി കുടുംബത്തിലെ വനിതകളാണ്. അത് തടയാനോ കേസില്‍ വിധി വന്നപ്പോള്‍ ഓര്‍ഡിനന്‍സ് ഇറക്കി വിധിയെ മറികടക്കാനോ ബി.ജെ.പി സര്‍ക്കാര്‍ തുനിഞ്ഞില്ല.
കേരളത്തെ കലാപകേന്ദ്രമാക്കി മാറ്റാനായിരുന്നു അവരുടെ ശ്രമം. വേണ്ടസമയത്ത് ഉറക്കംനടിച്ച് കിടന്നവര്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വാഗ്ദാനങ്ങളുമായി ഇറങ്ങിയിരിക്കുകയാണ്. വിവരമുള്ളവരാണ് കേരളത്തിലെ ജനങ്ങള്‍. അവര്‍ക്ക് ഇതെല്ലാം മനസിലാകുമെന്നും ആന്റണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."