HOME
DETAILS

ചൗക്കിദാര്‍മാര്‍ ധനികരെ സംരക്ഷിക്കുന്നവര്‍

  
backup
April 13 2019 | 20:04 PM

%e0%b4%9a%e0%b5%97%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%a6%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a7%e0%b4%a8%e0%b4%bf%e0%b4%95%e0%b4%b0%e0%b5%86

 


പ്രധാനമന്ത്രി നരേന്ദ്രമോദി സ്വയം വിളിക്കുന്നത് ചൗക്കിദാര്‍ എന്നാണ്. രാഷ്ട്രത്തോടും ലോകത്തോടും അദ്ദേഹം പറഞ്ഞത് സത്യമാണ്. ധനികരുടെ സംരക്ഷകരായി ജോലി ചെയ്യുന്ന പാവങ്ങളുള്ള ഏഷ്യന്‍ രാജ്യങ്ങളിലാണ് ചൗക്കിദാര്‍മാര്‍ നിലനില്‍ക്കുന്നത്. ഇന്ത്യയില്‍ ജനസംഖ്യയുടെ 0.5 ശതമാനത്തോളം മാത്രമാണ് ചൗക്കിദാര്‍മാര്‍ എന്ന് വിളിക്കുന്ന കാവല്‍ക്കാരുള്ളത്. പാവപ്പെട്ടവരും കീഴ്ജാതിയില്‍പെട്ടവരും മാത്രമാണ് (ദലിതുകള്‍, മറ്റു പിന്നാക്ക വിഭാഗക്കാര്‍, ആദിമനിവാസികള്‍) ഈ തൊഴില്‍ സ്വീകരിക്കുന്നത്.


അതിജീവനത്തിന് മറ്റു തൊഴിലുകള്‍ ലഭ്യമല്ലാത്തതിനാലാണ് ചൗക്കിദാര്‍ ജോലി അവര്‍ ഏറ്റെടുക്കുന്നത്. ജാതിയുമായി തൊഴില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന് രാജ്യസഭാ എം.പി സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രസ്താവനയില്‍നിന്ന് വ്യക്തമാണ്. ബ്രാഹ്മണനായതിനാല്‍ ബി.ജെ.പിയുടെ ഞാനും കാവല്‍ക്കാരന്‍ (മേംഭി ചൗക്കിദാര്‍) എന്ന പ്രചാരണത്തില്‍ തനിക്കു ചേരാനാകില്ലെന്നാണ് അദ്ദേഹം ഈയിടെ പറഞ്ഞത്. കാവല്‍ക്കാരനാവുക എന്നാല്‍ തൊഴില്‍ സംതൃപ്തിയില്ലാതെ കുറഞ്ഞകൂലി സ്വീകരിക്കുക എന്നാണര്‍ഥം. ഒരു ചൗക്കിദാര്‍ ധനവാന്റെയൊ ധനികയുടെയൊ വസതിയുടെ കവാടത്തില്‍ ദിവസം മുഴുവന്‍ കാവല്‍ നിന്ന് അതിനെ സംരക്ഷിക്കേണ്ടതുണ്ട്. ഒരു ചൗക്കിദാറും പാവങ്ങളെ സേവിക്കുന്നില്ല. സംരക്ഷണം വേണ്ട യാതൊന്നും പാവങ്ങള്‍ക്കില്ല.

ധനികരുടെ സംരക്ഷണം

മോദി സത്യമാണ് സംസാരിക്കുന്നതെന്ന് പറയുമ്പോള്‍, പ്രധാനമന്ത്രിയെന്ന നിലയില്‍ അദ്ദേഹം സംരക്ഷിക്കുന്നവരെക്കുറിച്ചാണ് (ധനികരും വന്‍ വ്യവസായികളും) ഞാന്‍ പരാമര്‍ശിക്കുന്നത്. ഹിന്ദുത്വ രാഷ്ട്രവും സമ്പദ് വ്യവസ്ഥയും സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ ധനികര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. 'ഞാനും കാവല്‍ക്കാരന്‍' പ്രചാരണത്തില്‍ പങ്കുചേരാന്‍ ബി.ജെ.പി, ആര്‍.എസ്.എസ് മന്ത്രിമാര്‍ക്കും പ്രവര്‍ത്തകര്‍ക്കും യാതൊരു മടിയുമില്ല. ബി.ജെ.പിയും ആര്‍.എസ്.എസും സാമൂഹിക-സാമ്പത്തിക സമത്വത്തില്‍ ഒരിക്കലും വിശ്വസിച്ചിട്ടില്ല. പ്രകൃതി ദുരന്തങ്ങളില്‍ ജനങ്ങളെ സഹായിക്കാന്‍ ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ എപ്പോഴും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും പാവങ്ങളുടെ ഉന്നമനത്തിന് വേണ്ടി അവര്‍ ഒന്നും ചെയ്തിട്ടില്ല. ദിവസ കൂലി കൂട്ടുന്നതിന് ദരിദ്ര കര്‍ഷകരെയോ നഗര ദരിദ്രരെയോ അവര്‍ ഒരിക്കലും സംഘടിപ്പിച്ചിട്ടില്ല. തൊഴിലാളികള്‍ എപ്പോഴൊക്കെ സമരം നടത്തിയോ അപ്പോഴൊക്കെ അവര്‍ മാനേജ്‌മെന്റിന്റെ കൂടെയായിരുന്നു. ഒരിക്കലും തൊഴിലാളികളുടെ പക്ഷത്തായിരുന്നില്ല. അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് അവരുടെ വിദ്യാര്‍ഥി വിഭാഗമായ അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്ത് ഒരിക്കലും സെമിനാറുകളോ സമ്മേളനങ്ങളോ സംഘടിപ്പിച്ചിട്ടില്ല. സാമൂഹിക സാമ്പത്തിക നീതിക്ക് വേണ്ടിയുള്ള യോഗങ്ങളും സംഘടിപ്പിച്ചിട്ടില്ല. എ.ബി.വി.പി യഥാര്‍ഥത്തില്‍ കാംപസുകളിലെ പുരോഗമന യോഗങ്ങളെ എതിര്‍ക്കുകയാണ് ചെയ്തത്.


ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ജന്മി-കുടിയാന്‍ സമ്പ്രദായത്തിലായിരുന്നപ്പോള്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍, ഭൂപ്രഭുക്കന്‍മാര്‍ക്ക് വേണ്ടിയായിരുന്നു പിന്തുണ സമാഹരിച്ചത്. ആഗോളീകരണ-ഉദാരവല്‍ക്കരണ ഘട്ടത്തെ തുടര്‍ന്ന് മുതലാളിത്തവാദിയായി മാറിയതില്‍ പിന്നെ അത് വളരുന്ന ചങ്ങാത്ത മുതലാളിമാരുടെ പക്ഷത്താണ് നിലയുറപ്പിച്ചത്. ഈ ചങ്ങാത്ത മുതലാളിമാര്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കണം എന്നത് മാത്രമാണ് അവരുടെ താല്‍പര്യം.
കുത്തക മുതലാളിത്വത്തെ കോണ്‍ഗ്രസ് പിന്തുണച്ചിട്ടില്ലെന്ന് പറയാനാവില്ല. എന്നാല്‍, സ്വാതന്ത്ര്യസമര കാലത്തും 1970കള്‍ വരെയും കോണ്‍ഗ്രസിന് സോഷ്യലിസ്റ്റ് ക്ഷേമകാര്യ പരിപാടിയുമായി ഗൗരവതരമായ പ്രത്യയശാസ്ത്ര ബന്ധമുണ്ടായിരുന്നു. രാഷ്ട്ര മൂലധനം പടുത്തുയര്‍ത്താന്‍ കോണ്‍ഗ്രസ് ലക്ഷ്യമിട്ടു. നെഹ്‌റുവിന്റെ ജനാധിപത്യ സോഷ്യലിസം മുതല്‍ ഇന്ദിരാഗാന്ധിയുടെ പ്രിവിപേഴ്‌സ് നിര്‍ത്തലാക്കലും ബാങ്ക് ദേശസാല്‍ക്കരണവും വരെ ചില സാമൂഹിക-സാമ്പത്തിക സമത്വ ആശയത്തിലാണ് കോണ്‍ഗ്രസ് വ്യാപൃതമായത്. എങ്കിലും അടിയന്തരാവസ്ഥയ്ക്ക് ശേഷം അതിന്റെ വിശ്വാസ്യത നഷ്ടമാകാന്‍ തുടങ്ങി. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായപ്പോള്‍ കുറഞ്ഞ വേഗതയില്‍ സ്വകാര്യവല്‍ക്കരണം ആരംഭിച്ചു. പി.വി നരസിംഹ റാവുവിന്റെ കാലത്ത് മിശ്രിത സമ്പദ്‌വ്യവസ്ഥയെന്ന ആശയം ഉപേക്ഷിക്കാതെ സ്വകാര്യവല്‍ക്കരണ പ്രക്രിയ ശക്തിപ്രാപിച്ചു.


ഈ ഘട്ടങ്ങളിലെല്ലാം ആര്‍.എസ്.എസും ജനസംഘവും രാഷ്ട്ര മൂലധനത്തെ എതിര്‍ക്കുകയായിരുന്നു. മിശ്രിത സമ്പദ് വ്യവസ്ഥയെയും അവര്‍ എതിര്‍ത്തു. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ നടപ്പാക്കിയതിന് ശേഷം മാത്രമാണ് അവര്‍ക്ക് പാവങ്ങള്‍ക്കിടയില്‍ അല്‍പ്പം വിശ്വാസ്യത നേടാനായത്. അവര്‍ സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശന്‍ നാരായണനുമായി കൈകോര്‍ത്തതാണ് അതിനു കാരണം. മറിച്ചായിരുന്നുവെങ്കില്‍ അത് സംഭവിക്കില്ലായിരുന്നു. എന്നാല്‍, മുതലാളിമാരെയും ഫ്യൂഡല്‍ താല്‍പര്യങ്ങളെയും സേവിക്കുന്നതില്‍ നിന്ന് അവര്‍ ഒരിക്കലും ഒഴിഞ്ഞുമാറിയില്ല.

ഫ്യൂഡലിസത്തിന്റെ ശിഥിലീകരണം

2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്ക് ഫ്യൂഡലിസം ശിഥിലീകരിക്കപ്പെട്ടത് അവരെ സംബന്ധിച്ച് ഭാഗ്യമായി. ഇഴഞ്ഞു നീങ്ങുന്ന സ്വകാര്യവല്‍ക്കരണത്തിന്റെ കോണ്‍ഗ്രസ് സംസ്‌കാരത്തോട് ചങ്ങാത്ത മുതലാളിമാര്‍ അക്ഷമരായിരുന്നു. തങ്ങളെ സംരക്ഷിക്കുന്നവരെ അവര്‍ ബി.ജെ.പിയില്‍ കണ്ടെത്തി.
തീര്‍ച്ചയായും സര്‍ക്കാര്‍ പാവങ്ങള്‍ക്ക് (കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും) അനുകൂലമായ ചില നയങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. അത് ചെയ്തില്ലെങ്കില്‍ വിപ്ലവം പൊട്ടിപ്പുറപ്പെടുമായിരുന്നു. വിപ്ലവം സംഭവിച്ചാല്‍ പൊലിസിന് പോലും അവരുടെ സമ്പദ് വ്യവസ്ഥ സംരക്ഷിക്കാനാകില്ല.
യജമാനന്‍മാര്‍ എന്താണ് ചെയ്യുന്നതെന്ന് 2019ലെ തെരഞ്ഞെടുപ്പ് തീരുമാനിക്കും. അവരുടെ പൂര്‍ണ പിന്തുണയോടെ ചൗക്കിദാര്‍മാര്‍ അധികാരത്തില്‍ എത്തുന്നുവെങ്കില്‍ ജനങ്ങള്‍ക്കും ധനികര്‍ക്കുമിടയിലെ വിടവ് വര്‍ധിപ്പിക്കാന്‍ കൂടുതല്‍ തീരുമാനങ്ങള്‍ എടുക്കുമെന്ന് ഉറപ്പാണ്.

ദ ഹിന്ദു
വിവ: കുന്നത്തൂര്‍ രാധാകൃഷ്ണന്‍
ഫോണ്‍:9447877077

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago