വികസന സെമിനാറും പൂര്‍വവിദ്യാര്‍ഥി സംഗമവും നാളെ
കൊടുവള്ളിഃ മടവൂര്‍ ചക്കാലക്കല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ അന്താരാഷ്ട്ര പദവിയിലേക്കുയര്‍ത്തുന്നതിന്റെ ഭാഗമായി വികസന സെമിനാറും പൂര്‍വ വിദ്യാര്‍ഥി സംഗമവും നാളെ (ശനി) വൈകുന്നേരം 3 മണിക്ക് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കാരാട്ട് റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മടവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.സി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ അധ്യക്ഷനാകും.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനുവദിച്ച രണ്ടണ്ട് കോടി രൂപക്ക് പുറമെ രണ്ടണ്ട് കോടി രൂപ ചിലഴിച്ച് സ്കൂളില്‍ ആധുനിക സൗകര്യങ്ങള്‍ ഒരുക്കും. ഹൈടെക് ക്ലാസ് റൂമുകള്‍, ഓഡിറ്റോറിയം, ഡിജിറ്റല്‍ ലൈബ്രറി, സ്പോര്‍ട്സ് അക്കാദമി, ലാംഗ്വേജ് ലാബ്, മള്‍ട്ടി ജിംനേഷ്യം, ഇന്‍ഡോര്‍ സ്റ്റേഡിയം, ഹരിതവല്‍ക്കരണം, സ്മാര്‍ട്ട് കിച്ചന്, എന്നിവയാണ് പ്രധാന പ്രവൃത്തികള്‍. ഇതിന് പുറമെ ഭാഷ, ഗണിത ശേഷി വികസനം, ശാസ്ത്രാഭിരുചി വര്‍ധിപ്പിക്കല്‍ എന്നിവക്ക് പ്രത്യേക പദ്ധതികളും നടപ്പിലാക്കും. എം.എല്‍.എ, മാനേജ്മെന്റ്, പി.ടി.എ, പൂര്വ്വവിദ്യാര്ഥികള്, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ സഹകരണത്തോടെ ബാസ്കറ്റ് ബോള്‍ കോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ പി.കെ സുലൈമാന്‍ മാസ്റ്റര്‍, പ്രിന്‍സിപ്പാള്‍ എം.നവീനാക്ഷന്‍, പ്രധാനാധ്യാപകന് രാജേന്ദ്രകുമാര്‍, പി.ടി.എ വൈസ് പ്രസിഡന്റ് വി.എം ശിവദാസന്‍, പി.അബ്ദുല്‍ റസാഖ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."