HOME
DETAILS
MAL
മെഡിക്കല്‍ കോളജില്‍ ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി
backup
April 27 2017 | 22:04 PM
കോഴിക്കോട്: തന്റെ ചികിത്സാര്‍ഥം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വന്ന ഭര്‍ത്താവിനെ കാണാനില്ലെന്ന് ആദിവാസി യുവതി മെഡിക്കല്‍ കോളജ് പൊലിസില്‍ പരാതി നല്‍കി. തിരുവമ്പാടി മുത്തപ്പന്‍ പുഴ അംബേദ്കര്‍ കോളനിയിലെ ഓമനയാണ് പരാതി നല്‍കിയത്.
ഒരാഴ്ചയോളമായി ഭര്‍ത്താവായ ബാബുവിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും കാണാതായ ദിവസം കാവിമുണ്ടും ചുവപ്പില്‍ വരകളോടുകൂടിയ ഷര്‍ട്ടുമാണ് ധരിച്ചിരുന്നതെന്നും പൊക്കം കുറഞ്ഞ് വെളുത്ത് മെലിഞ്ഞ ശരീരത്തോടുകൂടിയ ബാബുവിന് മൂക്കിന് സമീപം മുറിവുപറ്റിയ പാടുണ്ടെന്നും പറയുന്നു. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 0495 2357691, 9497980717 എന്ന നമ്പറുകളില്‍ അറിയിക്കണമെന്ന് മെഡിക്കല്‍ കോളജ് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."