കൊവിഡ് രോഗികളുടെ മൃതദേഹം ഇടവക സെമിത്തേരിയില്‍ ദഹിപ്പിക്കും: ആലപ്പുഴ ലത്തീന്‍ രൂപത
ആലപ്പുഴ: കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം സെമിത്തേരികളില്‍ ദഹിപ്പിക്കാന്‍ ആലപ്പുഴ രൂപത. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ അഭ്യര്‍ഥന പരിഗണിച്ചാണ് മൃതദേഹം സംസ്കരിക്കുന്നത് സംബന്ധിച്ച് പുതിയ തീരുമാനമെടുത്തതെന്ന് ബിഷപ്പ് ജയിംസ് ആനാപറമ്പില്‍ രൂപതാംഗങ്ങള്‍ക്കുള്ള സര്‍ക്കുലറില്‍ അറിയിച്ചു.
വെള്ളക്കെട്ടും പ്രാദേശികമായ എതിര്‍പ്പുകളും മൂലം പ്രോട്ടോകോള്‍ പ്രകാരം മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് രൂപതാ തീരുമാനം. ജില്ലാ കളക്ടറുമായി സഭാ പ്രതിനിധികള്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി.
സംസ്കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്കാന് വൈദികരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകരുടെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് ഇവര്‍ സംസ്കാരം നടത്തും.
അതേസമയം, ആലപ്പുഴ ജില്ലയില്‍ മരിച്ച രണ്ടുപേരുടെ സംസ്കാരം ഇന്ന് പള്ളി സെമിത്തേരികളില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."