കുടിവെള്ള വിതരണം അട്ടിമറിക്കാന്‍ യു.ഡി.എഫ് ശ്രമിക്കുന്നുവെന്ന്
മുക്കം: അടിസ്ഥാന വിരുദ്ധമായ ആരോപണങ്ങളുന്നയിച്ച് ഗ്രാമ പഞ്ചായത്തിന്റെ കുടിവെള്ള വിതരണം അട്ടിമറിക്കാന്‍ യു.ഡി.എഫ് ശ്രമിക്കുകയാണെന്ന് കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ്.
കുടിവെള്ളക്ഷാമം രൂക്ഷമായ പഞ്ചായത്തില്‍ വിവിധ സന്നദ്ധ സംഘടനകളുടേയും വ്യക്തികളുടേയും സഹകരണത്തോടെയാണ് വിതരണം നടക്കുന്നത്. ജലം കൊണ്ടു പോകുന്ന ലോറികളില്‍ പഞ്ചായത്തിന്റെ ബാനര്‍ പതിപ്പിക്കുകയും ചെയ്യുന്നുണ്ട്.
അനധികൃതമായി ഇരുവഴിഞ്ഞിപ്പുഴയുടെ തീരങ്ങളില്‍ നിന്നും വെള്ളം ഊറ്റിയെടുത്ത് ക്വാറി മാഫിയകള്‍ക്ക് വില്‍ക്കുന്നത് യു.ഡി.എഫ് മെമ്പറായ എന്‍.കെ അന്‍വറാണെന്നും കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ വെട്ടിലായ യു.ഡി.എഫ് നേതൃത്വം അതിന്റെ ജാള്യത മറക്കാനും പഞ്ചായത്തിന്റെ തലയില്‍ കെട്ടിവെക്കാനുമാണ് പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."