മോദിക്ക് വാരണാസിയില്‍ അപ്രതീക്ഷിത എതിരാളികള്‍
വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വാരണാസിയില്‍ അപ്രതീക്ഷിത എതിരാളികള്‍.
പ്രിയങ്കാ ഗാന്ധി മോദിക്കെതിരേ മത്സരിക്കുന്നുവെന്ന വാര്‍ത്തക്ക് മുന്‍പുതന്നെ ചില പ്രമുഖ എതിരാളികളാണ് മോദിക്ക് വെല്ലുവിളി ഉയര്‍ത്തി രംഗത്തെത്തിയത്.
മോദിയുടെ നിരന്തര വിമര്‍ശകനും മുന്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് സി.എസ് കര്‍ണന്‍, തമിഴ്‌നാട്ടില്‍ നിന്നുള്ള 111 കര്‍ഷകര്‍, സൈനികര്‍ക്ക് മോശം ഭക്ഷണം നല്‍കുന്നുവെന്ന് ആരോപണമുന്നയിച്ചതിന് പിരിച്ചുവിടപ്പെട്ട ബി.എസ്.എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവ്, ബനാറസ് സര്‍വകലാശാലാ പ്രൊഫസര്‍ വി.എന്‍ മിശ്ര തുടങ്ങിയവരാണ് മോദിക്ക് വെല്ലുവിളി ഉയര്‍ത്തി രംഗത്തെത്തിയത്.
അഴിമതിക്കെതിരേ യുദ്ധം പ്രഖ്യാപിച്ചാണ് സി.എസ് കര്‍ണന്‍ മോദിക്കെതിരേ മത്സരിക്കുന്നത്. തമിഴ്‌നാട് സ്വദേശിയായ അദ്ദേഹം ചെന്നൈ സെന്‍ട്രലിലും മത്സരിക്കുന്നുണ്ട്.തനിക്ക് ഒരു ബന്ധവുമില്ലാത്ത വാരണാസിയില്‍ മത്സരിക്കുന്നത് രാജ്യത്തിനൊരു സന്ദേശം നല്‍കാനാണെന്ന ഉദ്ദേശത്തോടെയാണെന്നാണ് കര്‍ണന്‍ പറയുന്നത്.
തെലങ്കാനയിലെ നല്‍ഗോണ്ഡയില്‍നിന്നും ആന്ധ്രാപ്രദേശിലെ പ്രകാശത്തുനിന്നും ഫ്‌ളൂറോസിസ് രോഗം ബാധിച്ചവരും മോദിക്കെതിരേ മത്സരിക്കുന്നുണ്ട്. ഇവരെ കൂടാതെ ഭീം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദും മത്സര രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."