HOME
DETAILS

മരുഭൂമിയില്‍ ഉപേക്ഷിച്ച 3 മലയാളികളടക്കം 7 ഇന്ത്യന്‍ തൊഴിലാളികളെ രക്ഷപ്പെടുത്തി

  
backup
July 15 2018 | 18:07 PM

marubhumiyil-upekshicha-moonnu-malayalikaladakkam

ദമാം: സ്‌പോണ്‍സര്‍ മരുഭൂമിയില്‍ ഉപേക്ഷിച്ച മൂന്നു മലയാളികളടക്കം ഏഴു തൊഴിലാളികളെ രക്ഷപ്പെടുത്തി. മലയാളികളെ കൂടാതെ യുപി സ്വദേശികളും ഒരു നേപ്പാള്‍ സ്വദേശിയുമുണ്ട്. കിഴക്കന്‍ സഊദിയിലെ ദമാമിനു സമീപം ജുബൈലിലാണ് സ്‌പോണ്‍സറുടെ നിസഹകരണ നിലപാട് മൂലം ഇവര്‍ ദുരിതത്തില്‍ കഴിഞ്ഞിരുന്നത്. മരുഭൂമിയില്‍ ജീവിക്കാന്‍ പോലും ഗതിയില്ലാതെ മലയാളികളുടെ തണലില്‍ കഴിഞ്ഞ കഥ മാസങ്ങള്‍ക്ക് മുന്‍പ് സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മലയാളികളായ റഫീഖ്, ജയകുമാര്‍, രാജിവ് രമേശ് എന്നിവര്‍ കേരളത്തിലേക്കും ബാക്കിയുള്ളവര്‍ ഡല്‍ഹിയിലേക്കുമാണ് വിമാനം കയറിയത്. നേപ്പാള്‍ സ്വദേശിയുടെ കാര്യത്തില്‍ തീരുമാനമായില്ല.

അനധികൃതമായി പ്രവര്‍ത്തിച്ച ക്രഷര്‍ യൂനിറ്റ് പൊലിസ് പൊളിച്ചുമാറ്റിയതോടെയാണ് ഇവരുടെ ദുരിതകാലം ആരംഭിച്ചത്. അനധികൃതമായതിനാല്‍ ക്രഷര്‍ യൂനിറ്റ് പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് അധികൃതര്‍ നോട്ടിസ് നല്‍കിയിരുന്നു.എന്നാല്‍, കാലാവധി കഴിഞ്ഞിട്ടും നടപടികള്‍ ഒന്നുമുണ്ടാകാത്തതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലിസ് ഇത് അടച്ചു പൂട്ടി സീല്‍ ചെയ്യുകയായിരുന്നു.
എന്നാല്‍, തൊഴിലാളികളുടെ അഭ്യര്‍ഥന മാനിച്ച് താമസത്തിനുള്ള താല്‍കാലിക ഷെഡ് മാത്രം നിലനിര്‍ത്തി. പക്ഷെ, കക്കൂസ്, ജല സംഭരണിയടക്കം എടുത്തു മാറ്റിയതിനാല്‍ ജീവിതം ദുസഹമായി. സ്‌പോണ്‍സര്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് മലയാളികളുടെ നേതൃത്വത്തില്‍ ലേബര്‍ കോടതിയില്‍ പരാതി നല്‍കിയെങ്കിലും കേസ് വിചാരണ സമയത്തൊന്നും സ്‌പോണ്‍സര്‍ ഹാജരാകാതിരുന്നത് കേസ് നീളാനിടയായി. ഇതിനിടെ നാലു മാസത്തെ ശമ്പളം നല്‍കിയെങ്കിലും നാട്ടിലേക്ക് കയറ്റി വിടാന്‍ സ്‌പോണ്‍സര്‍ തയാറായിട്ടില്ല. ഇഖാമ കാലാവധി കഴിഞ്ഞതിനാല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത ഇവര്‍ മലയാളികളുടെ നേതൃത്വത്തില്‍ എംബസിയില്‍ പരാതി നല്‍കി കാത്തിരിക്കുകയായിരുന്നു.
ദുരിതകഥ പുറത്തു വന്നതിനെ തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകരും ഇന്ത്യന്‍ എംബസിയും ഇടപെട്ടാണ് മോചനം സാധ്യമായത്. രണ്ടാഴ്ച്ച മുന്‍പ് ഇവരുടെ താമസ സ്ഥലം നേരിട്ട് കണ്ട എംബസി ഉദ്യോഗസ്ഥന്‍ സഊദി തൊഴില്‍ മന്ത്രാലയത്തിന്റെ ദമാം ശാഖയില്‍ പരാതി നല്‍കിയതിനെ തുര്‍ന്ന് ജുബൈല്‍ ലേബര്‍ പി.ഫ് .എസ് ഇടപെടുകയും പ്രശ്‌ന പരിഹാരമുണ്ടാക്കുകയുമായിരുന്നു.
എംബസി ഔട്ട് പാസ് ലഭിച്ചതിനെ തുടര്‍ന്ന് പ്രവാസി സാംസ്‌കാരിക വേദി ദമാം, യൂത്ത് ഇന്ത്യ ജുബൈല്‍ എന്നീ സംഘടനകള്‍ വിമാന ടിക്കറ്റുകള്‍ നല്‍കിയതോടെയാണ് ഇവരുടെ മരുഭൂമിയിലെ ദുരിത കാലത്തിനു അറുതിയായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 days ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  2 days ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  2 days ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 days ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 days ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 days ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 days ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 days ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  2 days ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  2 days ago