HOME
DETAILS
MAL
ജനകീയ പ്രക്ഷോഭം: ഹെയ്ത്തി പ്രധാനമന്ത്രി രാജിവച്ചു
backup
July 15 2018 | 18:07 PM
പോര്‍ട്ടോ പ്രിന്‍സ്: ഇന്ധന വിലവര്ധനവിനെതിരേയുള്ളപ്രക്ഷോഭത്തെ തുടര്‍ന്ന് ഹെയ്ത്തി പ്രധാനമന്ത്രി ജാക്ക് ഗയ്യ ലഫോണ്ടന്റ് രാജിവച്ചു.
പ്രധാനമന്ത്രിയുടെ രാജി സ്വീകരിച്ചുവെന്ന് പ്രിസഡന്റ് ജോവനല്‍ മോയിസ് പാര്‍ലമെന്റില്‍ പറഞ്ഞു. അവിശ്വസ പ്രമേയത്തിന് പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു. ഇന്ധനങ്ങള്‍ക്കുള്ള സബ്സിഡികള്‍ സര്‍ക്കാര്‍ പിന്‍വലിച്ചതോടെയാണ് ജനം പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പെട്രോളിന് 38 ശതമാനവും ഡീസലിന് 47 ശതമാനവും മണ്ണെണ്ണക്ക് 51 ശതമാനവും വിലയാണ് വര്‍ധിച്ചത്. പ്രതിഷേധത്തിനിടെ നാല് പേര് കൊല്ലപ്പെട്ടു. നിരവധി കെട്ടിടങ്ങള്‍ അഗ്നിക്കിരയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."