ഭീമാ കൊറേഗാവ് കേസ്: ഡല്‍ഹി യൂനിവേഴ്സിറ്റി പ്രൊഫസര്‍ ഹാനി ബാബു അറസ്റ്റില്‍
മുംബൈ: ഡല്‍ഹി യൂനിവേഴ്സിറ്റി പ്രൊഫസറും മലയാളിയുമായ ഹാനി ബാബുവിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു.
ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇദ്ദേഹത്തിന് മാവോവാദി ബന്ധവുണ്ടെന്നും എന്‍.ഐ.എ ആരോപിക്കുന്നുണ്ട്. ഇദ്ദേഹത്തെ ഇന്നു കോടതിയില്‍ ഹാജരാക്കും.
നേരത്തെ, ഇദ്ദേഹത്തെ മുംബൈയിലെ എന്‍.ഐ.എ ആസ്ഥാനത്തേയ്ക്കു വിളിച്ചുവരുത്തിയിരുന്നു. തുടര്‍ന്നായിരുന്നു അറസ്റ്റ്. നോയിഡയില്‍ ഇദ്ദേഹത്തിന്റെ വസതിയില്‍ കഴിഞ്ഞ വര്‍ഷം റെയ്ഡ് നടത്തിയിരുന്ന എന്‍.ഐ.എ സംഘം ലാപ്ടോപ് അടക്കമുള്ളവ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഡല്‍ഹി യൂനിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് ഹാനി ബാബു. ഭീമാ കൊറേഗാവ് കേസില്‍ അറസ്റ്റിലായ മറ്റു പ്രതികള്‍ക്കൊപ്പം ഹാനി ബാബുവിനും പങ്കുണ്ടെന്നാണ് എന്‍.ഐ.എ ആരോപിക്കുന്നത്. 2018 ജനുവരിയില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന പന്ത്രണ്ടാമത്തെ വ്യക്തിയാണ് ഹാനി ബാബു.
നേരത്തെ സുരേന്ദ്ര ഗാഡ്ലിങ്, സുധ ഭരദ്വാജ്, പ്രൊഫ. ഷോമ സെന്‍, ഗൗതം നവലാഖ, ആനന്ദ് ടെല്ത്തുംദെ, വരവര റാവു, മഹേഷ് റൗത്, അരുണ്‍ ഫെരേര, വെര്ണന്ൃ ഗോണ്‍സാല്‍വസ് തുടങ്ങിയവരെ സമാന കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."