HOME
DETAILS
MAL
കോണ്‍ഗ്രസിനെതിരേ മായാവതി
backup
July 29 2020 | 03:07 AM
ലക്നൗ: രാജസ്ഥാനില്‍ ആറു ബി.എസ്.പി എം.എല്‍.എമാരെ കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസില്‍ ലയിപ്പിച്ചത് ഭരണഘടനാവിരുദ്ധമെന്ന് ബി.എസ്.പി നേതാവ് മായാവതി.
ഇക്കാര്യത്തില്‍ സുപ്രിംകോടതിയെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കി. ലയനത്തിനെതിരേ ബി.ജെ.പി എം.എല്‍.എ സമര്‍പ്പിച്ച ഹരജി കഴിഞ്ഞ ദിവസം രാജസ്ഥാന് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെ ഹൈക്കോടതിയില്‍ ബി.എസ്.പി പുതിയ ഹരജി സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
സമാന വിഷയത്തില്‍ ബി.ജെ.പി എം.എല്‍.എയും വീണ്ടും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. നിയമസഭയില്‍ കോണ്‍ഗ്രസിനെ അനുകൂലിച്ച് വോട്ട് ചെയ്യരുതെന്ന് ബി.എസ്.പി നേരത്തെ എം.എല്‍.എമാര്‍ക്കു നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."