ജാര്‍ഖണ്ഡില്‍ കുടുംബത്തിലെ ആറുപേര്‍ ആത്മഹത്യ ചെയ്തു
ഹസാരിബാഗ്: ജാര്‍ഖണ്ഡില്‍ ഒരു കുടുംബത്തിലെ ആറു പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹസാരിബാഗ് നഗരത്തിലെ മുംഗാ ബഗീച്ച പ്രദേശത്താണ് നടുക്കുന്ന സംഭവമുണ്ടായത്.
മഹാവീര്‍ മഹേശ്വരി (70) ഭാര്യ കിരണ്‍ മഹേശ്വരി (65) മകന്‍ നരേഷ് അഗര്‍വാള്‍ (40),ഭാര്യ പ്രീതി അഗര്‍വാള്‍, ഇവരുടെ മക്കളായ അമന്‍ (8) അഞ്ജലി (6) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നരേഷിനെ വീടിന്റെ മുകളിലത്തെ നിലയില്‍ നിന്ന് ചാടി മരിച്ച നിലയിലും മാതാപിതാക്കളെയും ഭാര്യയേയും ഫാനില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കുട്ടികളില്‍ ഒന്നിന് വിഷം കൊടുത്തും ഒന്നിനെ കഴുത്തറുത്തുമാണ് കൊന്നത്. വീട്ടില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. കടബാധ്യതയും വ്യാപാര സ്ഥാപനം പൂട്ടേണ്ടി വന്നതുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുറിപ്പില്‍ എഴുതിയിട്ടുണ്ടെന്ന് ഹസാരിബാഗ് ഡി.എസ്.പി പറഞ്ഞു. പഴകച്ചവടക്കാരനാണ് നരേഷ് അഗര്‍വാള്‍. അസുഖത്തെ തുടര്‍ന്ന് വ്യാപാരം തുടരാനാകാതെ വന്നതോടെ നരേഷിന് കട പൂട്ടേണ്ടിവന്നു. ഇതിലൂടെയുണ്ടായ വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലിസ് പറഞ്ഞു. ഡല്‍ഹിയിലെ ബുരാരിയില്‍ ഒരു കുടുംബത്തിലെ 11 പേര്‍ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ വാര്‍ത്തകള്‍ അവസാനിക്കും മുമ്പാണ് മറ്റൊരു കുടുംബത്തിന്റെ ദുരന്തം വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."