HOME
DETAILS

സമ്പര്‍ക്ക വ്യാപനത്തില്‍ മലപ്പുറം, ആലപ്പുഴയില്‍ മരണശേഷം കൊവിഡ് സ്ഥിരീകരിക്കുന്നത് വര്‍ധിക്കുന്നു

  
backup
July 29 2020 | 05:07 AM

%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d

 


ആലപ്പുഴ: മരണശേഷം കൊവിഡ് സ്ഥിരീകരിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നത് ആലപ്പുഴ ജില്ലയില്‍ സമ്പര്‍ക്ക വ്യാപനത്തില്‍ ആശങ്ക വര്‍ധിപ്പിച്ചു.
മാരാരിക്കുളത്തും ചേര്‍ത്തലയിലുമായി അടുത്ത ദിവസങ്ങളിലായി നാല് കേസുകളാണ് മരണശേഷമുള്ള പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.
ഇന്നലെ സ്ഥിരീകരിച്ച 84 പേരില്‍ 62 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം. ഉറവിടം കണ്ടെത്താന്‍ കഴിയാത്തവയും വര്‍ധിക്കുന്നു. ജില്ലയില്‍ ആകെ 691 പേര്‍ ചികില്‍സയിലുണ്ട്. ഇതു വരെ 15 93 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചേര്‍ത്തല, അരൂര്‍ ,കായംകുളം, മാരാരിക്കുളം, ചെങ്ങന്നൂര്‍ തുടങ്ങിയ പ്രധാന മേഖലകള്‍ പൂര്‍ണമായും ആലപ്പുഴ നഗരസഭ ഉള്‍പ്പടെ വലിയൊരു മേഖല ഭാഗികമായും കണ്ടെയ്ന്‍മെന്റ് സോണിലാണ്.
6641 പേര്‍ ക്വാറന്റൈനിലുണ്ട്. 902 പേര്‍ ഇതുവരെ രോഗ മുക്തി നേടി.


ആശങ്കയകലാതെ കോട്ടയം; അതിഗുരുതരം


കോട്ടയം: കൊവിഡ് 19 സമ്പര്‍ക്ക വ്യാപനം രൂക്ഷമായ ജില്ലയില്‍ ആദ്യമായി പ്രതിദിന രോഗികളുടെ എണ്ണം 100 കടന്നു. മെഡിക്കല്‍ കോളജില്‍ മറ്റു രോഗങ്ങള്‍ക്ക് ചികിത്സതേടി എത്തുന്ന രോഗികള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതും ആരോഗ്യമേഖലയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുകയാണ്. നാല് പി.ജി ഡോക്ടര്‍മാര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനു പുറമേ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അടക്കം 118 ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റൈനിലായി. അത്യാഹിതവിഭാഗത്തിലെ ഹെഡ് നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇന്നലെ മാത്രം 20 ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് നിരീക്ഷണത്തില്‍ പോകേണ്ടിവന്നു. മുതിര്‍ന്നവര്‍ ഉള്‍പ്പെടെ ഇതുവരെ 78 ഡോക്ടര്‍മാരാണ് ക്വാറന്റൈനില്‍ പോകേണ്ടി വന്നത്. 29 നഴ്‌സുമാര്‍ അടക്കം 40 ജീവനക്കാരും ക്വാറന്റൈനിലാണ്.

സമ്പര്‍ക്ക വ്യാപനത്തില്‍ മലപ്പുറം


മലപ്പുറം: നിയന്ത്രണങ്ങള്‍ക്കിടയിലും ജില്ലയില്‍ സമ്പര്‍ക്കവ്യാപനം കൂടുകയാണ്. ഇന്നലെ 112 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ഇതില്‍ 92 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയിലെ മൂന്ന് നഗരസഭകള്‍ പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണാണ്. കൊണ്ടോട്ടി, നലമ്പൂര്‍, പൊന്നാനി നഗരസഭകളാണ് കണ്ടെയ്ന്‍മെന്റ് സോണുകളായത്. ഗ്രാമപഞ്ചായത്തുകളിലെ 19 വാര്‍ഡുകളും കണ്ടെയ്‌മെന്റ് സോണായിട്ടുണ്ട്. കൊണ്ടോട്ടിയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. ഇതിനാല്‍ ജില്ലയില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം ആറുവരെ മാത്രമെ കടകള്‍ തുറക്കാവൂ. പ്രധാന മൊത്ത മല്‍സ്യ വിതരണകേന്ദ്രമായ കൊണ്ടോട്ടി മാര്‍ക്കറ്റില്‍ കൊവിഡ് എത്തിയതാണ് ജില്ലയെ ആശങ്കയിലാക്കിയിരിക്കുന്നത്.

കോഴിക്കോട് ജില്ലയില്‍ 11 കൊവിഡ് ക്ലസ്റ്ററുകള്‍

കോഴിക്കോട്: ജില്ലയില്‍ ഇപ്പോള്‍ 11 ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. ഇതില്‍ തൂണേരി പഞ്ചായത്ത് ലാര്‍ജ് ക്ലസ്റ്ററിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. കോര്‍പ്പറേഷന്‍ പരിധിയില്‍ മീഞ്ചന്ത, കല്ലായി, കുറ്റിച്ചിറ പ്രദേശങ്ങളിലും സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. വടകര, നാദാപുരം, ഏറാമല, വില്ല്യാപ്പള്ളി, ചെക്യാട്, വാണിമേല്‍ എന്നിവിടങ്ങളിലും ഒളവണ്ണ, പുതുപ്പാടി പഞ്ചായത്തുകളിലും രോഗവ്യാപനം അതിരൂക്ഷമായി തുടരുകയാണ്. സമ്പര്‍ക്ക രോഗികള്‍ ആഘോഷ ചടങ്ങുകളിലൂടെയാണ് ഉണ്ടാകുന്നതെന്ന കാരണത്താല്‍ മരണം, വിവാഹം തുടങ്ങിയ സ്വകാര്യ ചടങ്ങുകള്‍ നടത്താന്‍ 12 ഇന നിര്‍ദേശങ്ങള്‍ അധികൃതര്‍ പുറത്തിറക്കിയിട്ടുണ്ട്.
ഇന്നലെയും കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മെഡിക്കല്‍ കോളജില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം ആറായി. മെഡിക്കല്‍ കോളജിലെ എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വലിയങ്ങാടിയും മിഠായ്‌തെരുവും ഉള്‍പ്പെടുന്ന കോര്‍പ്പറേഷന്‍ വാര്‍ഡ് നിലവില്‍ കണ്ടെയിന്‍മെന്റ് സോണാണ്.


തലസ്ഥാനത്ത് പരിശോധിച്ച
18ല്‍ ഒരാള്‍ക്ക് കൊവിഡ്


തിരുവനന്തപുരം: തലസ്ഥാനത്ത് പരിശോധന നടന്ന 18 പേരില്‍ ഒരാള്‍ക്ക് കൊവിഡുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് വലിയ രീതിയില്‍ തന്നെ തലസ്ഥാനത്ത് പടര്‍ന്നു. രാജ്യത്തിന്റെ പൊതുസ്ഥിതിയെടുത്താല്‍ പരിശോധിച്ച 12 പേരില്‍ ഒരാള്‍ പൊസിറ്റീവായി മാറുന്നു. കേരളത്തില്‍ ഇത് 36ല്‍ ഒന്ന് എന്ന നിലയിലാണ്. തിരുവനന്തപുരം ജില്ലയില്‍ 18 പേരെ പരിശോധിക്കുമ്പോള്‍ ഒരാള്‍ പൊസിറ്റീവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്നലെ മേനംകുളം കിന്‍ഫ്ര പാര്‍ക്കില്‍ 300 പേര്‍ക്ക് പരിശോധന നടത്തിയതില്‍ 88 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആദ്യമായി ക്ലസ്റ്റര്‍ രൂപപ്പെട്ടത് പൂന്തുറ മേഖലയിലാണ്. ബീമാപ്പള്ളി, പുല്ലുവിള മേഖലകളില്‍ പിന്നാലെ ക്ലസ്റ്റര്‍ രൂപപ്പെട്ടു.
ലോകാരോഗ്യസംഘടനയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. ബീമാപ്പള്ളി, പുല്ലുവിള മേഖലകളില്‍ 15ാം തിയതിയോടെയാണ് ക്ലസ്റ്റര്‍ രൂപപ്പെട്ടത്. വലിയതുറ, അഞ്ചുതെങ്ങ്, ചിറയിന്‍കീഴ്, കുളത്തൂര്‍, പനവൂര്‍, കടയ്ക്കാവൂര്‍, പുതുക്കുറിച്ചി തുടങ്ങിയ തീരദേശ മേഖലയില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു.
പൂന്തുറയിലും പുല്ലുവിളയിലും നിയന്ത്രണങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി പ്രദേശത്തിന് അനുയോജ്യമായ രോഗനിയന്ത്രണ നിര്‍വ്യാപന പ്രവൃത്തികള്‍ ഈ മേഖലകളില്‍ നടപ്പാക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  6 minutes ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  19 minutes ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  2 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  3 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  4 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  5 hours ago