20 അടി താഴ്ച്ചയുള്ള കുളത്തില്‍വീണ കളികൂട്ടുകാര്‍ക്ക് രക്ഷകനായി യു.കെ.ജി വിദ്യാര്‍ഥി
മുളിയാര്‍ (കാസര്‍കോട്): ഫുട്‌ബോള്‍ കളിക്കുന്നതിനിടെ 20അടി താഴ്ച്ചയുള്ള കുളത്തിലേക്ക് വീണ് മുങ്ങിതാഴ്ന്ന കളിക്കൂട്ടുകാരെ രക്ഷിച്ച് യു.കെ.ജി വിദ്യാര്‍ഥി നാടിന്റെ അഭിമാനമായി.കുളത്തിലേക്ക് വീണ കുട്ടികളും രക്ഷപ്പെടുത്തിയ യു.കെ.ജി വിദ്യാര്‍ഥിയും വീടിന് സമീപം കളിച്ചു കൊണ്ടിരിക്കെയായിരുന്നു അപകടം. കളിക്കിടെ കുളത്തില്‍ വീണ പന്തെടുക്കാന്‍ പോയ രണ്ട് കുട്ടികള്‍ അബദ്ധത്തില്‍ ആള്‍മറയില്ലാത്ത കുളത്തില്‍ വീഴുകയായിരുന്നു. കുട്ടികളുടെ വെപ്രാളം കണ്ട കൂട്ടുകാരനായ സൈനുല്‍ ആബിദീന്‍ വലിയ തടി കഷ്ണമെടുത്ത് കുളത്തിലിട്ട് അതില്‍ പിടിച്ചുനില്‍ക്കാന്‍ പറയുകയും അതിന് ശേഷം വലിച്ച് കുളത്തിന് പുറത്തെത്തിക്കുകയുമായിരുന്നു.
ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് മുളിയാര്‍ പഞ്ചായത്തിലെ മല്ലം തൈവളപ്പിലെ മുനീര്‍-സാജിത ദമ്പതികളുടെ മകന്‍ ബാസിം സമാന്‍ (അഞ്ച്), സാജിതയുടെ സഹോദരന്‍ ആരിഫ് നിസാനയുടെ മകന്‍ അബ്ദുള്‍ ഷാമില്‍ (അഞ്ച്) എന്നിവര്‍ കുളത്തില്‍ വീണത്. ഇന്നലെ കുളത്തില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികള്‍ പറഞ്ഞാണ് സംഭവം വീട്ടുകാരും പുറംലോകവുമറിയുന്നത്. സൈനുദ്ധീന്‍-അസ്മ ദമ്പതികളുടെ മകനാണ് കുട്ടികളെ രക്ഷപ്പെടുത്തിയ സൈനുല്‍ ആബിദീന്‍.
സമയോചിതമായി ഇടപെട്ട് കൂട്ടുകാരെ രക്ഷപ്പെടുത്തിയ യു.കെ.ജി വിദ്യാര്‍ഥിയായ സൈനുല്‍ ആബിദിന്‍ ഇപ്പോള്‍ നാട്ടുകാരുടെ ഹീറോയായിരിക്കുകയാണ്. വിവരമറിഞ്ഞ് കാസര്‍കോട് ഡിവൈ.എസ്.പി എം.വി സുകുമാരന്‍ നേരിട്ടെത്തി സൈനുല്‍ ആബിദിനെ അനുമോദിച്ചു.
സംഭവമറിഞ്ഞ് മല്ലം വാര്‍ഡ് വികസന സമിതി തൈവളപ്പില്‍ സൈനുല്‍ ആബിദിനെ അനുമോദിച്ചു. നാട്ടുകാരും പുഞ്ചിരി ക്ലബ് പ്രവര്‍ത്തകരും വികസന സമിതിയും സൈനുല്‍ ആബിദിന് ഉപഹാരം നല്‍കി.
കുളത്തില്‍ വീണ ബാസിം സമാനും അബ്ദുള്‍ ഷാമിലും പൊവ്വല്‍ മുളിയാര്‍ മാപ്പിള എല്‍.പി സ്‌കൂളിലെയും സൈനുല്‍ ആബിദിന്‍ ചെര്‍ക്കള എല്‍.പി സ്‌കൂളിലെയും യു.കെ.ജി വിദ്യാര്‍ഥികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."