വിഷുവിന് വിഷരഹിത പച്ചക്കറി ഉറപ്പാക്കി ബാലരാമപുരം സര്‍വിസ് സഹകരണ ബാങ്ക്
കോവളം: മാലിന്യക്കൂമ്പാരമായി കാടുകയറിയ തരിശ് ഭൂമിയില്‍ സര്‍വിസ് സഹകരണ ബാങ്കും പഞ്ചായത്തും കൈകോര്‍ത്തു പിടിച്ചപ്പോള്‍ തെളിഞ്ഞത് ഹരിതവിപ്ലവം. 1959ല്‍ സ്ഥാപിച്ച ട്രിവാന്‍ഡ്രം സ്പിന്നിങ് മില്‍ വളപ്പിലെ നാലേക്കര്‍ ഭൂമിയിലാണ് പച്ചക്കറിയുടെ ഹരിതവിപ്ലവം പൂത്തുലഞ്ഞത്. കൃഷിയിറക്കാന്‍ മണ്ണിനെ പാകമാക്കാന്‍ വിവിധ പദ്ധതികളിലുല്‍പ്പെടുത്തി ഗ്രാമപഞ്ചായത്ത് തുക വകയിരുത്തിയപ്പോള്‍ പൊതുനന്മാ ഫണ്ടില്‍ നിന്ന് ധനം വിനിയോഗിച്ച് കൃഷിയിറക്കാമെന്നറിയിച്ച് ബാലരാമപുരം സര്‍വിസ് സഹകരണ ബാങ്കും മുന്നോട്ടുവരികയായിരുന്നു.
ഇതോടെയാണ് കൈത്തറിയുടെ തറവാടായ ബാലരാമപുരവും ഹരിതസമൃദ്ധമായ കാര്‍ഷിക മുന്നേറ്റത്തിലേക്കുള്ള ആദ്യ ചുവടുവെച്ചത്. നാലേക്കറിലെ ജൈവ പച്ചക്കറി കൃഷിയിലൂടെ 271 തൊഴിലാളികള്‍ക്ക് 1791 തൊഴില്‍ ദിനങ്ങളും ലഭ്യമായി. കല്ലിയൂര്‍ ഗ്രാമപഞ്ചായത്ത് ഹരിതസമൃദ്ധി കാര്‍ഷിക കര്‍മസേന , വെള്ളായണി കാര്‍ഷിക സര്‍വകലാശാല എന്നിവയുടെ മേല്‍നോട്ടത്തിലാണ് ഭൂമിയെ കൃഷിക്ക് ഉപയുക്തമാക്കി മാറ്റിയത്. ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ വിളവെടുക്കുന്ന ദിവസം തന്നെ വിറ്റഴിക്കാനുള്ള വിപണന കേന്ദ്രം ബാങ്കിന്റെ മെയിള ശാഖയിലും സ്ഥാപിച്ചു.
വിഷ രഹിത ജൈവ കൃഷി രീതിയിലൂടെ ഉല്‍പാദിപ്പിച്ച വെണ്ട, ചീര, പയര്‍, പാവല്‍, വെള്ളരി, പപ്പായ ,വാഴക്കുലകള്‍, സാലഡ് വെള്ളരി, മുളകിനങ്ങള്‍ എന്നിവയെല്ലാം വിപണനത്തിനായി ഒരുക്കിയിരുന്നു. ജൈവ സ്പിന്നിങ് മില്‍ വളപ്പില്‍ നടന്ന പച്ചക്കറികളുടെ വിപണനോദ്ഘാടനം സി പി ഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര്‍.എസ് വസന്തകുമാരി അധ്യക്ഷയായി. അടുത്ത ഘട്ടത്തില്‍ മത്സ്യകൃഷി ,കന്നുകാലി പരിപാലനം, കൃഷി, കോഴിക്കുഞ്ഞ് വളര്‍ത്തല്‍ എന്നിവയ്ക്കും പദ്ധതി തയാറാക്കിയിട്ടുണ്ട്. സ്പിന്നിങ് മില്‍ ചെയര്‍മാന്‍ എം.എം.ബഷീര്‍, സി പി ഐ എം നേമം ഏരിയാ സെക്രട്ടറി പാറക്കുഴി സുരേന്ദ്രന്‍, കര്‍ഷക സംഘം ജില്ലാ സെക്രട്ടറി കെ.സി.വിക്രമന്‍, സി പി ഐ എം നേതാക്കളായ പി.രാജേന്ദ്രകുമാര്‍, ബാലരാമപുരം കബീര്‍, ജി. വസുന്ധരന്‍ ,ബ്ലോക്ക് പഞ്ചായത്തംഗം , എസ്.ജയചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ ഷാമിലാ ബീവി, ബാങ്ക് പ്രസിഡന്റ് അഡ്വ.എ പ്രതാപചന്ദ്രന്‍ സെക്രട്ടറി ജാഫര്‍ ഖാന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."