ആളെ കൊന്ന ഒറ്റക്കൊമ്പനെ നാടുകടത്താന്‍ വനം വകുപ്പ് നാല് വര്‍ഷം മുന്‍പ് തീരുമാനമെടുത്തു
കരുളായി: മൂത്തേടത്ത് ഭീതിപരത്തുകയും മത്തായി എന്ന മധ്യ വയസ്‌ക്കനെ കൊലപ്പെടുത്തുകയും ചെയ്ത ഒറ്റക്കൊമ്പന്‍ ആനയെ നാലുകൊല്ലം മുന്‍പ് നാടു കടത്താന്‍ വനം വകുപ്പ് തീരുമാനമെടുത്തിരുന്നു. കരുളായി അങ്ങാടി, ചുള്ളിയോട് അങ്ങാടി എന്നിവിടങ്ങളിലിറങ്ങി വീടിന്റെ മതില്‍ പൊളിക്കുകയും ഭീതിപരത്തുകയും ചെയ്തതിനെ തുടര്‍ന്നുണ്ട@ായ ജനരോഷത്തെ തുടര്‍ന്നാണ് വനം വകുപ്പ് മയക്കുവെടിവച്ച് പിടികൂടി നാടുകടത്താന്‍ തീരുമാനിച്ചത്.
നെടുങ്കയം വനം സ്റ്റേഷനോട് ചേര്‍ന്നുള്ള മുറിയില്‍ അന്നത്തെ നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ ജെയിംസ് മാത്യുവുമായി അന്ന് നാട്ടുകാര്‍ നടത്തിയ ചര്‍ച്ചയിലാണ് ആനയെ നാടുകടത്താന്‍ തീരുമാനിച്ചത്. ഇതിനായി വയനാട്ടില്‍ നിന്നും മയക്കുവെടിവെക്കുന്നതിന് ആളെ വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. ആനയെ പിടികൂടാന്‍ ആളെത്തിയ ദിവസം കാട്ടിലേക്കു പോയ ആന മാസങ്ങള്‍ക്ക് ശേഷമാണ് പിന്നീട് കാടിറങ്ങിയത്. അപ്പോഴേക്കും ജനരോഷം ആറിത്തണുത്തിരുന്നു. അതുകൊണ്ട@ുതന്നെ പിന്നീട് നടപടിയും ഉ@ണ്ടായില്ല. പിന്നീടു വന്ന എല്ലാ ചക്ക സീസണിലും ഈ ഒറ്റക്കൊമ്പന്‍ വഴിക്കടവ്, മൂത്തേടം, അമരമ്പലം പഞ്ചായത്തുകളിലെ വനാതിര്‍ത്തി ഗ്രാമങ്ങളില്‍ ഭീതിപരത്തിയിരുന്നു. ആനശല്യത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഉന്നത വനം ജീവനക്കാര്‍ക്ക് പല തവണ പരാതി നല്‍കിയെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടായില്ല.
കഴിഞ്ഞ കുറേ മാസങ്ങളായി മൂത്തേടത്ത് ഒറ്റക്കൊമ്പന്‍ നാശം വിതക്കുകയും ഭീതിപരത്തുകയും ചെയ്‌തെങ്കിലും ആനയെ പിടിച്ചുകെട്ടാന്‍ നടപടിയുണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."